Breaking News
ഖത്തറിലെ ആദ്യ അക്വേറിയം ഉള്‍പ്പെടെയുള്ള ഹമദ് തുറമുഖ സന്ദര്‍ശക കേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ മുന്നോടിയായി ഖത്തറിലെ ആദ്യ അക്വേറിയം ഉള്‍പ്പെടെയുള്ള ഹമദ് തുറമുഖ സന്ദര്‍ശക കേന്ദ്രം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഉദ്ഘാടനം ചെയ്തു.
ഖത്തറിലെ ആദ്യ അക്വേറിയം, മറൈന്‍ മ്യൂസിയം, അത്യാധുനിക സാങ്കേതിക ഉപകരണങ്ങളും ഇന്ററാക്ടീവ് സിമുലേറ്ററുകളും അടങ്ങിയ മള്‍ട്ടി പര്‍പ്പസ് ഹാള്‍ എന്നിവ ഉള്‍പ്പെടുന്ന കേന്ദ്രത്തിലെ വിവിധ സൗകര്യങ്ങള്‍ പ്രധാനമന്ത്രി പരിശോധിച്ചു.