Archived Articles
അറബ് ആവേശവും പറങ്കി വീര്യവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. അറബ് ആവേശവും പറങ്കി വീര്യവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ഖത്തര്‍ ലോകകപ്പിന് ഇന്ന് സവിശേഷതകളേറെ. ഇന്ന് വൈകുന്നേരം 6 മണിക്ക് അല്‍ തുമാമ സ്റ്റേഡിയത്തിലാണ് മൊറോക്കോയും പോര്‍ച്ചുഗലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.
മധ്യ പൗരസ്ത്യ ദേശത്ത് നടക്കുന്ന ആദ്യ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെ ഏക അറബി പ്രാതിനിധ്യമാണ് മൊറോക്കോ. യൂറോപ്പിനും ലാറ്റിനമേരിക്കക്കും പുറത്തുനിന്ന് ലോകകപ്പ് ക്വാര്‍ട്ടറിലെത്തിയ ഈ അറബ് രാജ്യത്തിന് പറങ്കി വീര്യത്തെ അതിജീവിക്കാനാകുമോ എന്നറിയാനാണ് കാല്‍പന്തുകളിയാരാധകര്‍ കാത്തിരിക്കുന്നത്.