Archived Articles
പ്രഡിക്ട് ആന്റ് വിന്‍ മല്‍സരം : ഷൈജു കുഞ്ഞിമോന് ഐ ഫോണ്‍ 14 സമ്മാനിച്ചു
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇന്റര്‍നാഷണല്‍ മലയാളി, പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ്, മന്‍ദൂബി എന്നിവരുമായി സഹകരിച്ച് സംഘടിപ്പിച്ച പ്രഡിക്ട് ആന്റ് വിന്‍ മല്‍സര വിജയി ഷൈജു കുഞ്ഞിമോന് ഐ ഫോണ്‍ 14 സമ്മാനിച്ചു.
പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ അലി ഹസന്‍ തച്ചറക്കല്‍ സമ്മാനം വിതരണം ചെയ്തു. ജനറല്‍ മാനേജര്‍ ഹസന്‍ അലി പാഞ്ച്വാനി, ഓപറേഷന്‍സ് മാനേജര്‍ മുഹമ്മദ് നൈസാം , മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.