‘സ്രഷ്ടാവിനെയും സൃഷ്ടി ലക്ഷ്യങ്ങളെയും ഉള്‍ക്കൊണ്ട് ജീവിക്കുക’ – ഡോ.കെ മുഹമ്മദ് നജീബ്
അമാനുല്ല വടക്കാങ്ങര
ദോഹ: സ്രഷ്ടാവിനെയും സൃഷ്ടി ലക്ഷ്യങ്ങളെയും അറിഞ്ഞു ജീവിക്കുമ്പോഴാണ് മനുഷ്യ ജീവിതം സാര്‍ഥകമാകുന്നതെന്ന് എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ഡോ. കെ. മുഹമ്മദ് നജീബ് അഭിപ്രായപ്പെട്ടു. ദോഹ അല്‍ മദ്റസ അല്‍ ഇസ് ലാമിയ സീനിയര്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്രഷ്ടാവ് നിര്‍ണയിച്ച അതിരുകളും പരിധികളും മാനിക്കാത്ത നിയന്ത്രണരഹിതമായ സ്വാതന്ത്ര്യം വ്യക്തി- കുടുംബ ജീവിതത്തെ സങ്കീര്‍ണമാക്കുകയും സാമൂഹിക ഘടനയെ തകര്‍ക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മദ്റസ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ വാസിഅ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ലിബറലിസം, ജന്റര്‍ ന്യൂട്രാലിറ്റി, സ്വതന്ത്ര ലൈംഗികതാ വാദം തുടങ്ങിയ വിഷയങ്ങളിലും ഡോ. നജീബ് സദസ്സുമായി സംവദിച്ചു. അകാദമിക് കോഡിനേറ്റര്‍ ഉസ്മാന് പുലാപ്പറ്റ സ്വാഗതവും മൈസ നാസറുദ്ദീന്‍ ഖിറാഅത്തും ഹന സജ്ജാദ് ഗാനാലാപനവും നടത്തി. വിദ്യാര്‍ഥി പ്രതിനിധി ആയിഷ നഹാന് നന്ദി പറഞ്ഞു. മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ബിലാല്‍ ഹരിപ്പാട്, അഡ്മിന് കോഡിനേറ്റര്‍ മുഷ്താഖ്, മുഹമ്മദലി ശാന്തപുരം, അബ്ദുല്‍ കരീം, അസ്ലം ഈരാറ്റുപേട്ട, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.