Archived Articles

നടുമുറ്റം ഖത്തര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

അമാനുല്ല വടക്കാങ്ങര

ദോഹ:റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിയാദ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടുമുറ്റം ഖത്തര്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സി റിംഗ് റോഡിലെ റിയാദ മെഡിക്കല്‍ സെന്ററിലാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

ഐ സി ബി എഫ് ആക്റ്റിംഗ് പ്രസിഡന്റ് വിനോദ് നായര്‍,മെഡിക്കല്‍ ക്യാമ്പ് കണ്‍വീനര്‍ രജനി മൂര്‍ത്തി, മാനേജിംഗ് കമ്മിറ്റി അംഗം കുല്‍ദീപ് കൌര്‍, റിയാദ മെഡിക്കല്‍ സെന്റര്‍ ജനറല്‍ മാനേജര്‍ ജംഷീര്‍ ഹംസ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.അബ്ദുല്‍ കലാം, ഐ എസ് സി പ്രതിനിധി വര്‍ക്കി ബോബന്‍ ,നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കി, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി , പി ആര്‍ സെക്രട്ടറി മുഹമ്മദ് റാഫി തുടങ്ങിയര്‍ സംസാരിച്ചു.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടുമുറ്റം ഒരുക്കിയ കേക്ക് വേദിയിലുള്ളവര്‍ ചേര്‍ന്ന് മുറിച്ചു വിതരണം ചെയ്തു. ഇര്‍ഫാന്‍ യാസീന്‍, മന്‍ഹ തഹ്‌സീര്‍, റസീന മുസ്തഫ, സബീഹ തുടങ്ങിയവര്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു.ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ഡോ.മഞ്ജുനാഥ് ആരോഗ്യ ബോധവത്കരണ ക്ലാസ് അവതരിപ്പിച്ചു. സദസ്സിന്റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

ഇരുനൂറോളം ആളുകള്‍ മുന്‍കൂട്ടി മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പുറമെ സ്‌പോട്ട് രജിസ്‌ട്രേഷനും സ്വീകരിച്ചിരുന്നു. സൗജന്യ രക്ത പരിശോധന, കണ്ണ് പരിശോധന തുടങ്ങിയവക്ക് പുറമെ, ഗൈനക്കോളജി, ഇന്റേണല്‍ മെഡിസിന്‍, പീഡിയാട്രീഷന്‍ തുടങ്ങി വിദഗ്ധ ഡോക്ടര്‍മാരുടെ സൗജന്യ സേവനവും മെഡിക്കല്‍ ക്യാമ്പിലുണ്ടായിരുന്നു.

ക്യാമ്പില്‍ പങ്കെടുത്ത നടുമുറ്റം പ്രവര്‍ത്തകര്‍ക്ക് റിയാദ മെഡിക്കല്‍ സെന്റര്‍ പ്രിവിലേജ് കാര്‍ഡുകള്‍ കൈമാറി. നടുമുറ്റം അഡ്മിന്‍ സെക്രട്ടറി ഫാത്വിമ തസ്‌നീം, കമ്യൂണിറ്റി സര്‍വീസ് സെക്രട്ടറി സക്കീന അബ്ദുല്ല, വൈസ് പ്രസിഡന്റുമാരായ നുഫൈസ, നിത്യ സുബീഷ്, ട്രഷറര്‍ റുബീന മുഹമ്മദ് കുഞ്ഞി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കദീജാബി നൗഷാദ്, നജ്‌ല നജീബ്, സനിയ്യ കെ സി, മാജിദ മഹ്‌മൂദ്, ഹസ്‌ന ഹമീദ്, സുമയ്യ തസീന്‍, അജീന അസീം, ശാദിയ ശരീഫ് , ലത കൃഷ്ണ തുടങ്ങിയവരും വിവിധ ഏരിയ പ്രവര്‍ത്തകരും നേതൃത്വം നല്‍കി.സന നസീം പരിപാടി നിയന്ത്രിച്ചു.

Related Articles

Back to top button
error: Content is protected !!