Breaking NewsUncategorized
2023 ജനുവരിയില്‍ ഖത്തറിലെത്തിയ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ 64.4 ശതമാനം വര്‍ദ്ധന
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തുവിട്ട എയര്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം 2023 ജനുവരിയില്‍ സന്ദര്‍ശകരുടെ ആരോഗ്യകരമായ വളര്‍ച്ചയാണ് ഖത്തര്‍ രേഖപ്പെടുത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ മൊത്തം 3,559,063 വിമാന യാത്രക്കാരാണ് രാജ്യത്തെത്തിയത്. 2022 ലെ ഇതേ കാലയളവില്‍ രേഖപ്പെടുത്തിയത് 2,164,389 യാത്രക്കാരായിരുന്നു. ഇത് 64.4 ശതമാനം വര്‍ദ്ധനയെ സൂചിപ്പിക്കുന്നു.