Uncategorized

ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി അറബി ഭാഷ പഠന ക്ലാസ് സംഘടിപ്പിക്കുന്നു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍ : –

ദോഹ : ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി അറബി ഭാഷ പഠന ക്ലാസ് സംഘടിപ്പിക്കുന്നു. 4 വയസ്സ് മുതല്‍ പത്ത് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് അറബി അക്ഷരങ്ങള്‍ വ്യക്തതയോടെ പറയാനും തജ്‌വീദ് പ്രകാരം ഖുര്‍ആന്‍ പാരായണ പഠനത്തിനുമുപകരിക്കുന്ന രീതിയിലാണ് ക്ലാസുകള്‍ സംവിധാനിച്ചിരിക്കുന്നത്.

ഖായിദ അല്‍ നൂറാനിയ എന്ന് പേരിലുള്ള ക്ലാസുകള്‍ നവംബര്‍ മാസത്തില്‍ ആരംഭിക്കും. മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന ക്ലാസുകള്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ വൈകീട്ട് 4 മണി മുതല്‍ 5 മണി വരെയായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 4466 1213, 3317 1397

Related Articles

Back to top button
error: Content is protected !!