മഅദനി : സുപ്രീംകോടതി വിധി ആശ്വാസകരം: ഖത്തര്‍ പി സി എഫ്
ദോഹ. പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് ചികിത്സയ്ക്കായി കേരളത്തില്‍ വരാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയ സുപ്രീംകോടതി വിധി ആശ്വാസകരമാണെന്നും വിധി ജനങ്ങള്‍ക്കു് കോടതികളിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണെന്നും ഖത്തറില്‍ നിന്നുള്ള ഗ്ലോബല്‍ പി സി എഫ് അംഗം അണ്ടൂര്‍ക്കോണം നൗഷാദ് അഭിപ്രായപ്പെട്ടു
കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ കളവുകള്‍ നിറഞ്ഞ സത്യവാങ്മൂലം തള്ളി കൊണ്ടാണ് ജാമ്യത്തില്‍ ഇളവ് നല്‍കിയത്. ഡോക്ടറെ സ്വാധീനിച്ചാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ടാക്കിയിട്ടുള്ളതൊന്നും ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും ഇളവ് തേടി ജാമ്യത്തില്‍ കേരളത്തില്‍ പോയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നുള്ള കര്‍ണാടക സര്‍ക്കാറിന്റെ വാദം പാടെ തള്ളിക്കൊണ്ടാണ് ജാമ്യത്തിന്‍ ഇളവ് അനുവദിച്ചത്
നീതിക്ക് വേണ്ടി രംഗത്തിറങ്ങിയ എല്ലാവരോടും നന്ദിയും കടപ്പാടും അദ്ദേഹം പത്രകുറിപ്പില്‍ അറിയിച്ചു