Breaking NewsUncategorized
ഖത്തറില്‍ ഇന്നുമുതല്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത
ദോഹ. ഖത്തറില്‍ ഇന്നുമുതല്‍ അടുത്ത ആഴ്ച ആരംഭം വരെ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത.
കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പനുസരിച്ച് ചില സമയങ്ങളില്‍ പൊടിപടലങ്ങള്‍ വീശുന്നതിനും കടലില്‍ തിരമാലകള്‍ ഉയരുന്നതിനും കാരണമായേക്കും. ഈ കാലയളവില്‍ സമുദ്ര മുന്നറിയിപ്പ് തുടരുന്നു.