Breaking NewsUncategorized

അല്‍ ഖോര്‍ അപകടത്തില്‍ മരിച്ച മലയാളികളുടെ സംസ്‌കാരം നാട്ടില്‍ നടന്നു, അനാഥനായി മൂന്നു വയസ്സുകാരന്‍ ഏദന്‍ ഖത്തറില്‍ കുടുങ്ങി

ദോഹ: പെരുന്നാള്‍ ദിവസം അല്‍ ഖോറിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി റോഷിന്‍ ജോണ്‍ , ഭാര്യ ആന്‍സി ഗോമസ് എന്നിവരുടെ മൃതദേഹങ്ങള്‍ രാവിലെ കൊല്ലം ശക്തികുളങ്ങര ജോണ്‍ ഡി ബ്രിട്ടോ പള്ളി സെമിത്തേരിയിലും ആന്‍സിയുടെ സഹോദരന്‍ ജിജോ ഗോമസിന്റെ മൃതദേഹം കൊല്ലം അഴീക്കല്‍ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിച്ചു. എന്നാല്‍ റോഷിന്‍ ജോണ്‍ , ആന്‍സി ഗോമസ് എന്നിവരുടെ മകനായ മൂന്ന് വയസുകാരന്‍ ഏദന്‍ തികച്ചും അനാഥനായി ഖത്തറില്‍ കുടുങ്ങി. ഗുരുതരമായ പരുക്കുകളോടെ സിദ്‌റ ഹോസ്പിറ്റലില്‍ ചികില്‍സയിലാണ് ഏദന്‍. ഏദന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി റോഷിന്‍ ജോണിന്റെ സഹോദരന്‍ ദോഹയിലെത്തിയിട്ടുണ്ടെങ്കിലും എന്ന് നാട്ടിലേക്ക് പോകാനാകുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ല.
ഇന്ത്യന്‍ എംബസി, ഐസിബിഎഫ് എന്നിവയുടെ സഹകരണത്തോടെ ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹങ്ങള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഖത്തര്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റി അല്‍ ഇഹ് സാന്‍ പ്രവര്‍ത്തകര്‍ നാട്ടിലേക്കയച്ചത്.

Related Articles

Back to top button
error: Content is protected !!