Uncategorized

ഡോ. വണ്ടൂര്‍ അബൂബക്കര്‍ അന്തരിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. നിയമവിദഗ്ധനും സാമൂഹ്യ സാംസ്‌കാരിക നേതാവുമായിരുന്ന ഡോ. വണ്ടൂര്‍ അബൂബക്കര്‍ ( 74 വയസ്സ്) അന്തരിച്ചു. ബാംഗ്ലൂര്‍ വെച്ചായിരുന്നു അന്ത്യം.

ഒരു പതിറ്റാണ്ടിലേറെ കാലം ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം ദീര്‍ഘകാലം സൗദി അറേബ്യയിലും ജോലി ചെയ്തിട്ടുണ്ട്.

ഖത്തറില്‍ സ്‌കോളേര്‍സ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍ ചെയര്‍മാന്‍, ദോഹ ബാങ്ക് ലീഗല്‍ റിസ്‌ക് മാനേജര്‍, ഖത്തര്‍ ഫൗണ്ടേഷനിലെ സീനിയര്‍ അറ്റോര്‍ണി, ബര്‍വ ബാങ്ക് ചീഫ് കംപ്ലയ്ന്റ്‌സ്‌ ഓഫീസര്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റും കെ.എം.സി.സി നേതാവുമായിരുന്നു.

ഡോ. ആയിഷയാണ് ഭാര്യ. മെഹറീന്‍ സലീല്‍, ഷെറിന്‍ ഷെഫിന്‍, ജൗഹര്‍ അബൂബക്കര്‍ എന്നിവര്‍ മക്കളാണ്‌

Related Articles

Back to top button
error: Content is protected !!