എക്സ്പോ 2023 ദോഹ ആഗോള പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്നതില്‍ വഴിത്തിരിവാകും: അല്‍ സുബൈ
ദോഹ. ഖത്തറില്‍ ആരംഭിച്ച എക്സ്പോ 2023 ദോഹ ആഗോള പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്നതില്‍ വഴിത്തിരിവാകുമെന്ന് ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രിയും ഹോര്‍ട്ടികള്‍ച്ചറിനായുള്ള എക്സ്പോ 2023 ദോഹ ആതിഥേയത്വം വഹിക്കുന്നതിനുള്ള ദേശീയ കമ്മിറ്റി ചെയര്‍മാനുമായ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ അഭിപ്രായപ്പെട്ടു.
എക്സ്പോ 2023 ദോഹ ഹോര്‍ട്ടികള്‍ച്ചര്‍ എക്സിബിഷന്, മരുഭൂവല്‍ക്കരണം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരത വെല്ലുവിളികള്‍ എന്നിവയുടെ പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹത്തില്‍ മാറ്റം വരുത്തുന്നതിനും അവബോധം വളര്‍ത്തുന്നതിനും സഹായകമാകും.
ലോകജനസംഖ്യയ്ക്ക് സുരക്ഷിതവും സുസ്ഥിരവുമായ ഭക്ഷണവും ഉറപ്പുവരുത്താന്‍ പാരമ്പര്യങ്ങളും ആധുനിക സാങ്കേതിക വിദ്യകളും സംയോജിപ്പിച്ച്, വിഭവങ്ങളുടെ സന്തുലിത ഉപയോഗത്തിന് അനുകൂലമായി, ആധുനിക കാര്‍ഷിക മേഖലയിലെ നവീകരണത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും ഗവേഷണത്തിന്റെയും ശാസ്ത്രീയ പുരോഗതിയുടെയും വേഗത ത്വരിതപ്പെടുത്തുന്നതിന് ആളുകളും ആശയങ്ങളും തമ്മില്‍ ഒരു മീറ്റിംഗ് പോയിന്റ് സൃഷ്ടിക്കാനാണ് എക്സ്പോ ശ്രമിക്കുന്നത്.
ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്സ്പോസിഷന്സിന്റെയും ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്സിന്റെയും സഹകരണത്തോടെ 80-ലധികം രാജ്യങ്ങളുടെയും സര്‍ക്കാരിതര സംഘടനകളുടെയും പങ്കാളിത്തത്തോടെയാണ് പ്രദര്‍ശനം നടക്കുന്നത്. 6 മാസം നീണ്ടുനില്‍ക്കുന്ന പ്രദര്ഡശനം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കൂടാതെ 3 ദശലക്ഷത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.