താനൂര്‍കാരുടെ പ്രവാസികൂട്ടായ്മ ഖത്തറില്‍ നിലവില്‍ വന്നു
ദോഹ. ഖത്തറിലുള്ള താനൂര്‍ നിയോജക മണ്ഡലം പ്രവാസികൂട്ടായ്മ താനൂര്‍ എക്‌സ്പാട്‌സ് ഓഫ് ഖത്തര്‍ എന്ന പേരില്‍ ഖത്തറില്‍ നിലവില്‍ വന്നു .ഹിലാലിലെ ഇന്‍സ്പയര്‍ ഹാളില്‍ വെച്ച് 150 ഓളം ആളുകള്‍ പങ്കെടുത്ത പരിപാടിയിലാണ് കൂട്ടായ്മ രൂപീകരിച്ചത്. .
സംഘടനയുടെ ഔപചാരിക ഉദ്ഘാടനവും ലോഗോ പ്രകാശനവും ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ നിര്‍വഹിച്ചു . മൂസ താനൂര്‍ മുഖ്യ പ്രഭാഷണം നടത്തി .സംഘടനാ രൂപീകരണത്തിന് ജഅ്ഫര്‍ഖാന്‍ നേതൃത്വം നല്‍കി.
പ്രസിഡന്റായി രതീഷ് കളത്തിങ്ങല്‍ ,ജനറല്‍ സെക്രട്ടറി നിസാര്‍ പി, ട്രഷറര്‍ ഉമര്‍ മുക്താര്‍ എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി മൂസ താനൂര്‍ ,ജഹ്ഫര്‍ഖാന്‍ എം പി എന്നിവരെയും തെരെഞ്ഞെടുത്തു .
വൈസ് പ്രസിഡന്റുമാരായി ഷംല ജഹ്ഫര്‍ ,ഷബീര്‍ കെ ,ഷാജി പി വി എന്നിവരെയും സെക്രട്ടറിമാരായി ഹസ്ഫര്‍ റഹ്‌മാന്‍ പി ടി ,ഷകീബ് വി ,മുന്‍ഷീര്‍ മുസ്തഫ എന്നിവരെയും തെരെഞ്ഞെടുത്തു .
എ എം അക്ബര്‍ ( പി.ആര്‍.ഒ) ലേഡീസ് കണ്‍വീനര്‍ (അശ്വതി രതീഷ് ) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ഹിഷാം തങ്ങള്‍ ,മന്‍സൂര്‍ ,ഗിയാസ് ടി വി ,ഷെഫീല്‍ ,പ്രജേഷ് ,ബാവ ദേവദാര്‍ ,യാസിര്‍ ,അന്‍വര്‍ കുന്നുമ്മല്‍ ,സമദ് ,നൗഷാദലി ,മുഫസിറ മുന്‍ഷീര്‍ എന്നിവര്‍ നിര്‍വാഹക സമിതി അംഗങ്ങളാണ് .