കാക് ഫെസ്റ്റ് ഡിസംബര്‍ 15, 16, 22 തീയതികളില്‍
ദോഹ. ഖത്തറിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് അലൂമിനി അസോസിയേഷന്‍സ് ഓഫ് കേരള ഖത്തര്‍ (കാക് ഖത്തര്‍) ഇന്റര്‍ കോളേജിയേറ്റ് കള്‍ച്ചറല്‍ ഫെസ്റ്റ് (തരംഗ്) ഡിസംബര്‍ 15,16, 22 തീയതികളില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡിസംബര്‍ 15,16 തീയതികളില്‍ വ്യക്തിഗത ഇനങ്ങളും 22ന് ഗ്രൂപ്പ് മത്സരങ്ങളും സമാപന ചടങ്ങും നടക്കും. അഞ്ചു വയസ്സ് മുതലുള്ള മത്സരാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ സബ്ജൂനിയര്‍, ജൂനിയര്‍, ഇന്റര്‍ മീഡിയറ്റ്, സീനിയര്‍ വിഭാഗങ്ങളിലായി നാല്‍പ്പത്തി ആറില്‍പരം മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.
വട്ടപ്പാട്ട്, തിരുവാതിര, മാര്‍ഗംകളി, ഒപ്പന, മൈം, സ്‌കിറ്റ്, സംഘഗാനം, സംഘനൃത്തം എന്നിവ ഗ്രൂപ്പ് മത്സരങ്ങളുടെ ഭാഗമാകും. ഭരതനാട്യം, നാടോടി നൃത്തം, ഫാന്‍സി ഡ്രസ്സ്, മോണോ ആക്ട്, മാപ്പിളപ്പാട്ട്, ലളിതഗാനം, പ്രസംഗമത്സരം, കഥ പറച്ചില്‍, വിവിധ ഭാഷകളില്‍ പദ്യം ചൊല്ലല്‍ തുടങ്ങി 30ല്‍ പരം വ്യക്തികത മത്സരങ്ങളും സംഘടിപ്പിക്കും. കവിത കഥാരചന, ചിത്രരചന, ഫീച്ചര്‍ എഴുത്ത്, ഫോട്ടോഗ്രഫി, സാലഡ് മേക്കിങ്, ഫ്‌ലവര്‍ അറേഞ്ച്‌മെന്റ്, പോലുള്ള മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കാക് ഫെസ്റ്റിനോടാനുബന്ധിച്ച് സംഘടിപ്പിച്ച കാക് ഫെസ്റ്റ് ടൈറ്റില്‍ കോണ്ടസ്റ്റില്‍ ‘തരംഗ്’എന്ന ടൈറ്റില്‍ നിര്‍ദ്ദേശിച്ച എം എസ് എം കോളേജിലെ മിനി ഷൈജുവിനെ വിജയിയായി തെരഞ്ഞെടുത്തു.
കേരളത്തില്‍ നിന്നുള്ള 21ല്‍ പരം പ്രമുഖ കോളേജുകളുടെ അലുമിനി അസോസിയേഷനുകള്‍ ഭാഗമാകുന്ന കാക് ഖത്തര്‍ എല്ലാവര്‍ഷവും അതിവിപുലമായാണ് കാക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. തരംഗ് ഖത്തറിലെ കലാസ്വാദകന്മാര്‍ക്ക് വേറിട്ടരൊനുഭവമായിരിക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ പങ്കെടുക്കുന്നതിന് അതാത് കോളേജ് അലുമിനി അസോസിയേഷനുകള്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 33058296, 55658574, 77199690, 33065549 എന്നീ നമ്പറുകളിലോ [email protected]
എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.