ഐ സി എഫ് സി പി ആര്‍ അവയര്‍നെസ്സ് ട്രെയിനിങ് സംഘടിപ്പിച്ചു
ദോഹ: ഖത്തര്‍ ഐ സി എഫ് ഹെല്‍ത്തോറിയം കാമ്പയിന്റെ ഭാഗമായി സി പി ആര്‍ അവയര്‍നെസ്സ് ട്രെയിനിങ് സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തില്‍ ആരോഗ്യ ബോധവത്കരണം ലക്ഷ്യം വെച്ച് ഐ സി എഫ് നടത്തുന്ന പദ്ധതിയാണ് ഹെല്‍ത്തോറിയം. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചുപോയ ഒരാള്‍ക്ക് അടിയന്തിരമായി നല്‍കേണ്ട പ്രഥമ ശുശ്രൂഷയാണ് സി പി ആര്‍ അഥവാ കാര്‍ഡിയോ പള്‍മിനറി റെസസിറ്റേഷന്‍. ഗള്‍ഫിലെ പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പായ റിയാദ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചാണ് സി പി ആര്‍ ട്രെയിനിങ് നടത്തിയത്. പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. ബിഷ്ണു കിരണ്‍ ട്രെനിങ്ങിനു നേതൃത്വം നല്‍കി.
നവംബര്‍ 24 വെള്ളിയാഴ്ച റിയാദ മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ട്രെയിനിങ് റിയാദ മെഡിക്കല്‍ ഗ്രൂപ്പ് ഡയറക്റ്റര്‍ ഡോ ജംഷീര്‍ ഉല്‍ഘാടനം ചെയ്തു. ഐ സി എഫ് നാഷണല്‍ നേതാക്കളായ ഡോ ബഷീര്‍ പുത്തൂപാടം, സലാം ഹാജി പാപ്പിനിശ്ശേരി, അഹ്‌മദ് സഖാഫി പേരാമ്പ്ര, ഉമര്‍ ഹാജി പുത്തൂപാടം, ഷൗക്കത് സഖാഫി , റഹ്‌മത്തുള്ള സഖാഫി, നൗഷാദ് അതിരുമട റിയാദ മെഡിക്കല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഷെഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.