ഫൈസല്‍ എളേറ്റിലിന് മാപ്പിള കലാ അക്കാദമി ഖത്തറിന്റെ സ്നേഹോപഹാരം
ദോഹ. മാപ്പിള കലാ അക്കാദമി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ മാപ്പിളപ്പാട്ട് നിരൂപകന് ഫൈസല്‍ എളേറ്റിലിന് തുമാമ കെഎംസിസി ഹാളില്‍ നടന്ന പരിപാടിയില്‍ വെച്ച് സ്നേഹോപഹാരം നല്കി ആദരിച്ചു.
ചടങ്ങില്‍ മാപ്പിള കലാ അക്കാദമി ചെയര്മാന് മുഹ്സിന് തളിക്കുളം അധ്യക്ഷം വഹിച്ചു. കെഎംസിസി ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, സീനിയര്‍ വൈസ് പ്രസിഡണ്ട് കെ.മുഹമ്മദ് ഈസ, സംസ്ഥാന ട്രഷറര്‍ പി.എസ്.എം. ഹുസൈന്, അക്കാദമി രക്ഷാധികാരി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അക്കാദമി പ്രസിഡണ്ട് മുത്തലിബ് മട്ടന്നൂര്‍, സെക്രട്ടറി നവാസ് മുഹമ്മദലി, ട്രഷറര്‍ ബഷീര്‍ അമ്പലത്ത്, ഷഫീര്‍ വാടാനപ്പള്ളി, അലവി വയനാട്,സിദ്ദിഖ് ചെറുവല്ലൂര്‍, ഷാഫി പാലം, ഹനീസ് ഗുരുവായൂര്‍, നവാസ് കാക്കശേരി, മുഹമ്മദ് തളിക്കുളം അഷറഫ് ,ഉസ്മാന്, അബൂബക്കര്‍ പെരിങ്ങാട്,നൗഷാദ് മലബാര്‍,സവാദ് മലപ്പുറം,ഹനീഫ പൊന്നാനി തുടങ്ങിയവര്‍ പങ്കെടുത്തു.