Uncategorized
മെറ്റീരിയല്‍സ് മൂവ്മെന്റിന് ഓട്ടോമാറ്റിക് യന്ത്രവുമായി വിസ്മാന്‍ ആറ്റി
റഷീദ പുളിക്കല്‍
ദോഹ. ഓഫീസിലും പുറത്തും മെറ്റീരിയല്‍സ് മൂവ്മെന്റിന് ഓട്ടോമാറ്റിക് യന്ത്രവുമായ ഷെര്‍പ മിനിയുമായി വിസ്മാന്‍ ആറ്റി. അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ഈ യന്ത്രം വിസ്മാന്‍ എന്ന ജര്‍മന്‍ കമ്പനിയുമായി ചേര്‍ന്നാണ് ഉല്പന്നം മാര്‍ക്കറ്റിലിറക്കുന്നത്.
ഏത് പ്രതലത്തിലൂടേയും ഏത് കാലാവസ്ഥയിലും സഞ്ചരിക്കാമെന്നതും ലൊക്കേഷന്‍ സെറ്റ് ചെയ്താല്‍ കൃത്യമായി നീങ്ങുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
150 കിലോ ഭാരം വരെ വഹിക്കാനാകും. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ എട്ട് മണിക്കൂര്‍ തുടര്‍ച്ചചയായി പ്രവര്‍ത്തിക്കും. മാത്രമല്ല ബാറ്ററി മാറ്റിയാല്‍ രണ്ട് മിനിറ്റിനകം പ്രവര്‍ത്തനം പുനരാരംഭിക്കാനാകും.