എ എഫ് സി ഏഷ്യന്‍ കപ്പ് : ഇറാനെ തകര്‍ത്ത് ഖത്തര്‍ ഫൈനലില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. അല്‍ തുമാമ സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഇറാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഉജ്വല പ്രകടനം കാഴ്ചവെച്ച് നിലവിലെ ചാമ്പ്യനന്മാരായ ഖത്തര്‍ ഫൈനലില്‍. കളിയുടെ ആദ്യന്തം ഇരു ടീമുകളും കളം നിറഞ്ഞ് കളിച്ചപ്പോള്‍ കാണികള്‍ അവേശത്തോടെ മല്‍സരം ആസ്വദിച്ചു. കളിയുടെ നാലാം മിനിറ്റില്‍ തന്നെ ഖത്തറിന്റെ വല കുലുക്കി ഞെട്ടിച്ച ഇറാന് ശക്തമായ മുന്നേറ്റമാണ് നടത്തിയതെങ്കിലും ഖത്തറിന്റെ പ്രതിരോധവും തന്ത്രങ്ങളും വിജയം കണ്ടു. ആദ്യ പകുതിയോടെ ഖത്തര്‍ ആധിപത്യമുറപ്പിച്ചു. 2- 1 നാണ് ആദ്യ പകുതി സമാപിച്ചത്.
എന്നാല്‍ രണ്ടാം പകുതിയില്‍ പെനാല്‍ട്ടിയിലൂടെ സമനില പിടിച്ചതോടെ കളിയുടെ ആവേശം പാരമ്യതയിലെത്തി. കളിയുടെ എണ്‍പത്തി രണ്ടാം മിനിറ്റ് അല്‍ മുഇസ് അല്‍ അലിയാണ് ഖത്തറിന്റെ വിജയഗോളടിച്ചത്. അങ്ങനെ മൂന്ന് തവണ ഏഷ്യന്‍ കിരീടം ചൂടിയ ഇറാനെ തകര്‍ത്ത് ഖത്തര്‍ ഫൈനലുറപ്പിച്ചു.
40324 പേരാണ് ഇന്നലെ കളികാണാനെത്തിയത്. ഖത്തഖററിന്റെ അക്രം അഫീപ് മാന്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.
ഫെബ്രുവരി 10 ശനിയാഴ്ച ജോര്ഡാനെയാണ് ഖത്തര്‍ ഫൈനലില്‍ നേരിടുക.