Local News

ദോഹയിലെ ഏഴ് പ്രദേശങ്ങളില്‍ കൂടി ജൈവമാലിന്യങ്ങള്‍ക്കായി പ്രത്യേക കണ്ടെയ്നറുകള്‍ ഈ മാസം വിതരണം ചെയ്യും


അമാനുല്ല വടക്കാങ്ങര

ദോഹ, : മുനിസിപ്പാലിറ്റി മന്ത്രാലയം ദോഹയിലെ ഏഴ് പ്രദേശങ്ങളില്‍ കൂടി പുനരുപയോഗിക്കാവുന്നതും ജൈവമാലിന്യങ്ങള്‍ക്കായി പ്രത്യേക കണ്ടെയ്നറുകള്‍ ഈ മാസം വിതരണം ചെയ്യും.

ഫരീജ് അബ്ദുള്‍ അസീസ്, അല്‍ അസീരി, റൗദത്ത് അല്‍ ഖൈല്‍, അല്‍ മുന്‍തസ, അല്‍ സലത അല്‍ ജദീദ, അല്‍ ദുഹൈല്‍, മദീനത്ത് ഖലീഫ എന്നിവിടങ്ങളിലാണ് പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ക്കായി നിശ്ചയിച്ചിട്ടുള്ള നീല കണ്ടെയ്‌നറുകള്‍ വിതരണം ചെയ്യുക.

കഴിഞ്ഞ മാസം, ലെജ്ബൈലത്ത്, ഹസ്ം അല്‍ മര്‍ഖിയ, അല്‍ ഖസ്സര്‍ എന്നിവിടങ്ങളില്‍ പദ്ധതി നടപ്പാക്കി, പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ക്കായി 934 നീല കണ്ടെയ്നറുകളും ജൈവ മാലിന്യങ്ങള്‍ക്കായുള്ള ചാരനിറത്തിലുള്ള പാത്രങ്ങളും സ്ഥാപിച്ചിരുന്നു.

മാലിന്യങ്ങള്‍ നിയുക്ത കണ്ടെയ്നറുകളില്‍ സംസ്‌കരിക്കാന്‍ പൊതു ശുചീകരണ വകുപ്പ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 അനുസരിച്ചുള്ളള പൊതുശുചിത്വ മേഖലയിലെ മന്ത്രാലയത്തിന്റെ തന്ത്രം എന്നിവയെ തുടര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പുനരുപയോഗിക്കാവുന്ന വസ്തുക്കളും ജൈവമാലിന്യങ്ങളും വേവ്വേറെ സംസ്‌കരിക്കുന്നതിനാണ് കണ്ടെയ്നറുകള്‍ ഉറവിടത്തില്‍ വേസ്റ്റ് തരംതിരിക്കലിന്റെ രണ്ടാം ഘട്ടത്തില്‍ നല്‍കിയിരിക്കുന്നത്.

നീല പാത്രങ്ങളില്‍ ഗ്ലാസ്, പ്ലാസ്റ്റിക്, പേപ്പറുകള്‍, ലോഹങ്ങള്‍ തുടങ്ങിയ പുനരുപയോഗം ചെയ്യാവുന്ന വസ്തുക്കളാണ് നിക്ഷേപിക്കേണ്ടത്. ഭക്ഷണ വേസ്റ്റും ശുചീകരണ സാമഗ്രികളും ചാരനിറത്തിലുള്ള പാത്രങ്ങളില്‍ നിക്ഷേപിക്കണം.

Related Articles

Back to top button
error: Content is protected !!