നഴ്സസ് ദിനാചാരണം സമുചിതമായി ആഘോഷിച്ച് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ നഴ്സസ്, ഖത്തര്‍
ദോഹ.ഖത്തറിലെ നഴ്സസിന്റെ കൂട്ടായ്മയായ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ നഴ്സസ് ഖത്തര്‍ നഴ്സസ് ഡേ ദിനാഘോഷം അഷ്ബാല്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഹാളില്‍ വെച്ച് വമ്പിച്ച ജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. ഖത്തറിലെ സാമൂഹിക സാംസ്കാരിക മേഖലകകളിലെ പ്രമുഖര്‍ പങ്കെടുത്ത ആഘോഷം വൈവിധ്യമാര്‍ന്ന കലാപരിപാടികളാല്‍ സമ്പന്നമായിരുന്നു.
ആഘോഷവുമായി ബന്ധപ്പെട്ടു നടന്ന ഔപചാരിക ചടങ്ങിന് ജനറല്‍സെക്രട്ടറി നിഷമോള് സലാം സ്വാഗതം ആശംസിച്ചു. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് സന്ദീപ് കുമാര്‍ മുഖ്യ അതിഥിയായെത്തി. ഡോ: വസീം (ഡയറക്ടര്‍, ബ്രിട്ടീഷ് കൗണ്‍സില്‍), എ.പി മണികണ്ഠന് എ പി ( പ്രസിഡന്റ് ഐസിസി), ഷാനവാസ് ടി ബാവ (പ്രസിഡന്റ് ഐസിബിഎഫ് , പര്‍വീന്ദര്‍ ബുര്‍ജി എന്നിവര്‍ സംസാരിച്ചു.
സംഘടനയുടെ ന്യൂസ് ലെറ്റര്‍ സന്ദീപ് കുമാര്‍ പ്രകാശനം ചെയ്തു. ഫിന്‍ഖ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജമേഷ് ജയിംസ് ചടങ്ങ് നിയന്ത്രിച്ചു. ശാലിനി (ഫിന്‍ഖ് വൈസ് പ്രസിഡന്റ്) നന്ദി പ്രകാശിപ്പിച്ചു.
വേള്‍ഡ് ടോസ്റ്റ് മാസ്റ്റര്‍ ജേതാവ് നിഷ ശിവരാമന്റെ നേതൃത്വവും ആശയവിനിമയവും എന്ന വിഷയത്തെ അധികരിച്ചു നടത്തിയ സംവേദാത്മക ക്ലാസ്സ് പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി.
ഖത്തറിലെ അറിയപ്പെടുന്ന മ്യൂസിക്കല്‍ ബാന്‍ഡ് ആയ കനല് ഖത്തര്‍ അവതരിപ്പിച്ച അത്യന്തം ആകര്‍ഷകവും ചടുലവുമായ സംഗീത നിശയും ഫിന്‍ഖ് ബാന്‍ഡ് അവതരിപ്പിച്ച നൃത്തസന്ധ്യയും പരിപാടിക്ക് മിഴിവേകി.