ക്യു.കെ.ഐ.സി പെരുന്നാള്‍ വൈബ്
ദോഹ: ഖത്തര്‍ കേരള ഇസ് ലാഹി സെന്റര്‍ ക്രിയേറ്റിവിറ്റി വിംഗ് ഈദുല്‍ അദ്ഹയോടനുബന്ധിച്ച് ‘പെരുന്നാള്‍ വൈബ്’ ഈദ് സംഗമം സംഘടിപ്പിച്ചു.പ്രസിഡന്റ് കെ.ടി. ഫൈസല്‍ സലഫി അധ്യക്ഷത വഹിച്ച സംഗമത്തില്‍ പ്രമുഖ പണ്ഡിതന് ഉമര്‍ ഫൈസി ഈദ് സന്ദേശം കൈമാറി. ഇബ്റാഹിം നബിയുടെ ത്യാഗസ്മരണ പുതുക്കുന്ന ഈദുല്‍ അദ്ഹയുടെ ഓര്‍മ്മകള്‍ അദ്ദേഹം സദസ്യരുമായി പങ്കുവെച്ചു. ശബീറലി അത്തോളി, ട്രഷറര്‍ മുഹമ്മദലി മൂടാടി, അബ്ദുല്‍ ഹകീം പിലാത്തറ, ഷഹാന വി.കെ എന്നിവര്‍ സംസാരിച്ചു.
സംഗമത്തോടനുബന്ധിച്ച് നടന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, ക്വിസ് മത്സരം, ജസ്റ്റ് എ മിനുറ്റ് ടോക് എന്നിവക്ക് മുര്‍ഷിദ് മങ്കട, മുഹമ്മദ് ഫെബില്‍ , സെലു അബൂബക്കര്‍ എന്നിവര്‍ നേതൃത്വം നല്കി.
വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം കെ.ടി. ഫൈസല്‍ സലഫി, ഖാലിദ് കട്ടുപ്പാറ, ഇസ്മാഇല് നന്തി, കെ.ടി. അബ്ദുറഹ്മാന് (അല്‍ഖോബാര്‍) എന്നിവര്‍ നിര്‍വ്വഹിച്ചു