Local News
കമ്മ്യൂണിറ്റി നേതാക്കള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്റെ പരിശീലനം
ദോഹ: ഖത്തറിലെ കമ്മ്യൂണിറ്റി നേതാക്കള്‍ക്ക് തൊഴില്‍ മന്ത്രാലയം പരിശീലനം സംഘടിപ്പിച്ചു. മേര്‍പ്പെടുത്തി. രാജ്യത്തെ കമ്മ്യൂണിറ്റി നേതാക്കളെ പരിശീലിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായി സഹകരിച്ച് പരിശീലനം സംഘടിപ്പിച്ചത്.
കമ്മ്യൂണിറ്റി നേതാക്കളെ തയ്യാറാക്കുന്നതിനും അവരുടെ പ്രൊഫഷണല്‍ കഴിവുകള്‍ ഫലപ്രദമായി വര്‍ദ്ധിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത തീവ്രമായ പ്രായോഗിക പരിശീലനം കോഴ്സില്‍ അവതരിപ്പിച്ചു.