Breaking News

ഇന്നു മുതല്‍ ദോഹ മെട്രോ സേവനങ്ങള്‍ രാവിലെ 1 മണി വരെ

ദോഹ: ദൈനംദിന യാത്രക്കാര്‍ക്ക് കൂടുതല്‍ വഴക്കവും സൗകര്യവും അനുവദിച്ചുകൊണ്ട് ദോഹ മെട്രോയും ലുസൈല്‍ ട്രാമും നാളെ മുതല്‍ സേവന സമയം ദീര്‍ഘിപ്പിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.

അറിയിപ്പ് പ്രകാരം, ദോഹ മെട്രോയുടെ പുതിയ സര്‍വീസ് സമയം ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 5 മുതല്‍ പുലര്‍ച്ചെ 1 വരെ ആയിരിക്കും, വെള്ളിയാഴ്ച രാവിലെ 9 മുതല്‍ പുലര്‍ച്ചെ 1 വരെ പ്രവര്‍ത്തിക്കും.

ലുസൈല്‍ ട്രാം ശനിയാഴ്ച മുതല്‍ വ്യാഴം വരെ പുലര്‍ച്ചെ 5 മുതല്‍ പുലര്‍ച്ചെ 1:30 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ പുലര്‍ച്ചെ 1:30 വരെയും പ്രവര്‍ത്തിക്കും.

Related Articles

Back to top button
error: Content is protected !!