Breaking News
ബേക്കൽ മുഹമ്മദ് സാലി നിര്യാതനായി
ദോഹ: ബോംബെ സിൽക്ക്, പാണ്ട ഹൈപ്പർ മാർക്കറ്റ് ഉടമ
ബേക്കല്‍ അബ്ദുറഹ്മാൻ മകൻ ബേക്കൽ മുഹമ്മദ് സാലി (72) നിര്യാതനായി. കുറച്ചുകാലമായി ചികിത്സയിലായിരുന്ന സാലി എന്ന സാലിച്ച ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ സ്ഥാപക അംഗം. ഐ.സി.ബി.എഫ്, ഐ.സി.സി, കെ.എം.സി. സി സ്ഥാപക അംഗം, ബേക്കല്‍ ഇസ്ലാമിയ സ്‌ക്കൂള്‍ മാനേജര്‍, ബേക്കല്‍ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, ഹോളിഡേ റിസോര്‍ട്ട് (മടിക്കരി) ചെയര്‍മാന്‍, ചന്ദ്രികാ റീഡേഴ്സ് ഫോറം എന്നീ നിലകളളില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യതിയുമായിരുന്നു
മുംതാസാണ് ഭാര്യ. മകൾ ജഫ്ന.
ഇസ്മായിൽ, ഹുസൈൻ എന്നീ സഹോദരന്മാർ ഖത്തറിലുണ്ട്.