Local News
ഫോക്കസ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റ്; രാമസ്വാമി രാക്കപ്പന്‍ വിജയി
ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയണ്‍ സംഘടിപ്പിച്ച ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റില്‍ രാമസ്വാമി രാക്കപ്പന്‍ വിജയിയായി. അഹ്‌മദ് സദീദ് റണ്ണര്‍ അപ്പും ജവഹര്‍ ഭരതന്‍ മൂന്നാം സ്ഥാനവും നേടി. ശിവാന്‍ശ് ജോഷി, ശ്രുതിക സുനില്‍, സഹീര്‍ കെപി, തമിന്‍ ഷാ, അഷ്‌റഫ് സി എച്ച് എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ നേടി. ഫോക്കസ് ഖത്തര്‍ റീജിയണ്‍ സിഇഒ ഹാരിസ് പിടി, സിഒഒ അമീര്‍ ഷാജി, ടൂര്‍ണമെന്റ് മാനേജര്‍ സജീര്‍ പുനത്തില്‍ എന്നിവര്‍ സമ്മാന വിതരണം നടത്തി. തുമാമ ഫോക്കസ് വില്ലയില്‍ നടന്ന ടൂര്‍ണമെന്റില്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം നിരവധി പേര്‍ പങ്കെടുത്തു. ശനീജ് എടത്തനാട്ടുകര, ഷംഷാദ് കല്ലടയില്‍, ഷാഹിദ് നല്ലളം, ഡോ. റമീസ്, റംഷാദ്, റോഷിഖ്, നബ്ഹാന്‍, ജാസിര്‍ അമീന്‍, നൗഫല്‍ തുടങ്ങിയവര്‍ മത്സരം നിയന്ത്രിച്ചു.