Local News

‘ആര്‍ദ്രനിലാവ് സീസണ്‍ 6’ ഗ്രാന്റ് ഫിനാലെ മത്സരം നവംബര്‍ 22ന്

ദോഹ: സംസ്‌ക്യതി ഖത്തര്‍ സംഘടിപ്പിച്ചു വരുന്ന മലയാള കവിതാലാപന മല്‍സരം ”ആര്‍ദ്രനിലാവ് സീസണ്‍ 6′ ഗ്രാന്റ് ഫിനാലെ നവംബര്‍ 22ന് പൂനൈ യൂനിവേസിറ്റി ഹാളില്‍ വച്ച് നടക്കും.

ഫൈനലിന് മുമ്പുള്ള രണ്ടാം റൗണ്ട് മത്സരം ഐ സി ബി എഫ് കാഞ്ചാനി ഹാളില്‍ വച്ച് നടന്നു. മത്സരത്തില്‍ വിസ്മയ ബിജുകുമാര്‍, നിവേദ്യ സുധീര്‍, നജ മെഹാദിന്‍ നാസര്‍, അലോക്‌നാഥ് പ്രേംനാഥ്, സുധി പാലായി, ഷാനിദ് ഷംസുദ്ദീന്‍ എന്നിവര്‍ ഫൈനല്‍ റൗണ്ട് മല്‍സരത്തിന് യോഗ്യത നേടി. ഷിജു ആര്‍ കാനായി , ഋഷി പനിച്ചിക്കല്‍, ദേവാനന്ദ് കൂടത്തിങ്കല്‍ എന്നിവരായിരുന്നു രണ്ടാം റൗണ്ട് മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.
എഴുപതോളം പേര്‍ പങ്കെടുത്ത പ്രാഥമിക റൗണ്ടില്‍ നിന്നും 29 പേരാണ് രണ്ടാം റൗണ്ടിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

Related Articles

Back to top button
error: Content is protected !!