Breaking News
ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു
ദോഹ. ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് പ്രസിദ്ധീകരിച്ച വീഡിയോ പ്രകാരം രാജ്യത്തേക്ക് വരികയായിരുന്ന ഒരു യാത്രക്കാരനില്‍ നിന്ന് മെതാംഫെറ്റാമൈന്‍ പിടിച്ചെടുത്തു. ഇയാളുടെ ബാഗേജിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. വിശദമായ പരിശോധനയില്‍ 3.4 കിലോയോളം മയക്കുമരുന്ന് ഉദ്യോഗസ്ഥര്‍ പിടികൂടി.