Breaking News
‘പരമ്പരാഗത മാര്‍ക്കറ്റ് എക്‌സിബിഷന്‍ ഉമ്മു സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഇന്ന് തുടങ്ങും
ദോഹ:മുനിസിപ്പാലിറ്റി മന്ത്രാലയവും ഹസാദ് ഫുഡ് കമ്പനിയും ഉമ്മുസലാല്‍ വിന്റര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘധടിപ്പിക്കുന്ന ‘പരമ്പരാഗത മാര്‍ക്കറ്റ് എക്‌സിബിഷന്റെ’ ഉദ്ഘാടനം ഉമ്മു സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഇന്ന് നടക്കും.
‘പരമ്പരാഗത മാര്‍ക്കറ്റ്’ എക്‌സിബിഷന്‍ ഡിസംബര്‍ 5 മുതല്‍ 2024 ഡിസംബര്‍ 14 വരെ 10 ദിവസം നീണ്ടുനില്‍ക്കും. പരമ്പരാഗത ഫര്‍ണിച്ചറുകള്‍, പരവതാനികള്‍, എണ്ണകള്‍, ഈന്തപ്പഴങ്ങള്‍, പെര്‍ഫ്യൂമുകള്‍ തുടങ്ങി നിരവധി ഖത്തരി പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കും. സന്ദര്‍ശകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും പ്രാദേശിക ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള സംരംഭമാണിത്.