Local NewsUncategorized
ഷഹാനിയ നഗരത്തില്‍ പുതിയ പള്ളി തുറന്ന് ഔഖാഫ്

ദോഹ. ഷഹാനിയ നഗരത്തില്‍ പുതിയ പള്ളി തുറന്ന് ഔഖാഫ് .7,027 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഈ പള്ളിയില്‍ 600 പുരുഷന്മാര്‍ക്കും 220 സ്ത്രീകള്‍ക്കുമടക്കം മൊത്തം 820 പേര്‍ക്ക് ആരാധന നടത്താമെന്ന് ഔഖാഫ് പ്രസ്താവനയില്‍ പറയുന്നു.
ഖത്തര്‍ ദേശീയ ദര്‍ശനം 2030 ന് അനുസൃതമായ നഗര, ജനസംഖ്യാ വളര്‍ച്ചയ്ക്കൊപ്പം രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും പള്ളികളുടെ എണ്ണം വിപുലീകരിക്കാനുള്ള ഔഖാഫിന്റെ പദ്ധതിയുടെ ഭാഗമാണിത്്.