Breaking News
2024 ല്‍ 15 ദശലക്ഷത്തിലധികം സന്ദര്‍ശകരെ സ്വാഗതം ചെയ്ത് മുശൈരിബ് ഡൗണ്‍ ടൗണ്‍
ദോഹ. 2024 ല്‍ 15 ദശലക്ഷത്തിലധികം സന്ദര്‍ശകരെ സ്വാഗതം ചെയ്ത് മുശൈരിബ് ഡൗണ്‍. 2023-ല്‍ രേഖപ്പെടുത്തിയ 9 ദശലക്ഷത്തില്‍ നിന്ന് ശ്രദ്ധേയമായ വര്‍ദ്ധനവാണ്. സന്ദര്‍ശകരുടെ കാര്യത്തില്‍ 66% വര്‍ദ്ധനവ് രേഖപ്പെടുത്തി.
കൂടാതെ, ട്രാം ഉപയോഗത്തിലും വലിയ പുരോഗതിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2024 ല്‍ ഏകദേശം 10 ലക്ഷം പേരാണ് ട്രാം പ്രയോജനപ്പെടുത്തിയത്.