Breaking News
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഭക്ഷണശാലകളില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യസുരക്ഷാ പരിശോധന
ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഭക്ഷണശാലകളില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഭക്ഷ്യസുരക്ഷാ പരിശോധന. വ്യവസായ മേഖലയിലെ എല്ലാ റസ്റ്റോറന്റുകളും കഫറ്റീരിയകളും ലക്ഷ്യമിട്ടാണ് പൊതുജനാരോഗ്യ മന്ത്രാലയം തീവ്രമായ പരിശോധന കാമ്പയിന്‍ നടത്തിയത്. മന്ത്രാലയം നിര്‍ദേശിക്കുന്ന ആരോഗ്യ ആവശ്യകതകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് ഈ സ്ഥാപനങ്ങള്‍ നല്‍കുന്ന ഭക്ഷ്യ ഉല്‍പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് കാമ്പയിന്‍ നടത്തിയത്.