Breaking News

ഖത്തറില്‍ ഇന്‍കാസിന് മാത്രം തെരഞ്ഞെടുപ്പ് നടത്താന്‍ എന്താണ് പ്രയാസം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രമുഖ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്‍കാസ് ഭാരവാഹികളെ കെ.പി.സി.സി. പ്രസിഡണ്ട് പ്രഖ്യാപിച്ചത് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനും മുറുമുറുപ്പിനും കാരണമായതായറിയുന്നു. അണികളുടെ വികാരം ഓട്ടും പരിഗണിക്കാതെ തികച്ചും ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് ഭാരവാഹികളെ പ്രഖ്യാപിച്ചതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
ഖത്തറില്‍ ഇന്‍കാസിന് മാത്രം തെരഞ്ഞെടുപ്പ് നടത്താന്‍ എന്താണ് പ്രയാസം എന്നാണ് സാധാരണക്കാര്‍ ചോദിക്കുന്നത്.

ഖത്തറില്‍ മത രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക തലങ്ങളുള്ള ചെറുതും വലുതുമായ നിരവധി സംഘടനകളുണ്ട്. എല്ലാ സംഘടനകളും അവരുടെ നിയമാവലികളനുസരിച്ച് വര്‍ഷത്തിലോ രണ്ട് വര്‍ഷത്തിലോ തികച്ചും ജനാധിപത്യപരമായ രീതിയില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുമ്പോള്‍ ഇന്‍കാസിന് മാത്രം കെ.പി.സി.സി ഭാരവാഹികളെ നിശ്ചയിക്കുന്നതെന്തുകൊണ്ടെന്ന പൊതുജനങ്ങളുടെ ന്യായയമായ സംശയത്തിന് മറുപടി പറയാനാവാതെ കുഴങ്ങുകയാണ് ഇന്‍കാസ് നേതൃത്വം.

ഗ്രൂപ്പിസവും വിമത പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാന്‍ ഇത്തരം പൊടികൈകള്‍ മതിയാവില്ലെന്നും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തലാകും ശരിയായ പരിഹാരമെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!