Local News

ഇസ്തിഥ്മാര്‍ ഹോള്‍ഡിംഗ് കമ്പനിയുടെ ലാഭത്തില്‍ വന്‍ വര്‍ദ്ധന


ദോഹ. ഖത്തറിലെ പ്രമുഖ കമ്പനിയായ ഇസ്തിഥ്മാര്‍ ഹോള്‍ഡിംഗ് കമ്പനിയുടെ ലാഭത്തില്‍ വന്‍ വര്‍ദ്ധന. 2024 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക ഫലങ്ങള്‍ അനുസരിച്ച് കമ്പനിയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 20% വര്‍ദ്ധിച്ച് 422 മില്യണ്‍ റിയാലിലും വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 44% വര്‍ദ്ധിച്ച് 4.2 ബില്യണ്‍ റിയാലിലുമെത്തിയതായി കമ്പനി അറിയിച്ചു.

കമ്പനിയുടെ മൊത്ത ലാഭം 2023 ല്‍ 801 മില്യണ്‍ റിയാലായിരുന്നത് 2024 ല്‍ 27% വര്‍ദ്ധിച്ച് 1 ബില്യണ്‍ റിയാലായി. എസ്റ്റിത്മാര്‍ ഹോള്‍ഡിംഗിന്റെ ഡയറക്ടര്‍ ബോര്‍ഡ് കമ്പനിയുടെ മൂലധനത്തിന്റെ 10% ന് തുല്യമായ ഡിവിഡന്റ് വിതരണം ശുപാര്‍ശ ചെയ്തു.

Related Articles

Back to top button
error: Content is protected !!