സര്‍ സയ്യിദ് കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ മെമ്പര്‍ഷിപ്പ് ഡ്രൈവ്
ദോഹ: ഖത്തറില്‍ താമസിക്കുന്ന തളിപ്പറമ്പ സര്‍ സയ്യിദ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ സ്‌കോസ ഖത്തര്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിച്ച മെമ്പര്‍ഷിപ്പ് ഡ്രൈവ് പുരോഗമിക്കുന്നു. 1967 നും 2024 നും ഇടയില്‍ തളിപ്പറമ്പ സര്‍ സയ്യിദ് കോളജില്‍ പഠിച്ച ഖത്തറില്‍ താമസിക്കുന്ന പൂര്‍വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് സ്‌കോസ. പ്രത്യേകം തയ്യാറാക്കിയ ഗൂഗിള്‍ ഫോം വഴിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുന്നത്. 2000 ഇല്‍ ആരംഭിച്ച കൂട്ടായ്മയുടെ 25 ാം വാര്‍ഷികത്തോടനുബന്ധിച്ച് ഖത്തറില്‍ താമസിക്കുന്ന മുഴുവന്‍ പൂര്‍വ വിദ്യാര്‍ത്ഥികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മെമ്പര്‍ഷിപ്പ് ഡ്രൈവ് നടത്തുന്നത്. അനേകം ആതുര, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സ്‌കോസ ഖത്തറിന്റെ മെമ്പഴ്‌സ് മീറ്റ് അപ്പ് ഡിസംബര്‍ 13 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ വക്രയിലെ റോയല്‍ പാലസ് ഹോട്ടലില്‍ വെച്ച് നടക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ക്കും മെമ്പര്‍ഷിപ്പ് രജിസ്‌ട്രേഷനും 77805989 , 55841398 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.