Local News

ഒരുമ നരിപ്പറ്റ ഖത്തര്‍ ഇഫ്താര്‍ സംഗമവും സ്നേഹാദരവും

ദോഹ. ഖത്തറിലെ നരിപ്പറ്റ നിവാസികളുടെ കൂട്ടായ്മ ഒരുമ നരിപ്പറ്റ ഇഫ്താര്‍ സംഗമവും ഐ.സി.ബി.എഫ്. ഭരണ സമിതി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ഒരുമ മുഖ്യ രക്ഷാധികാരി ജാഫര്‍ തയ്യിലിന് സ്വീകരണവും സംഘടിപ്പിച്ചു.

ഒരുമ നിക്ഷേപ സമ്പാദ്യ പദ്ധതി റിപ്പോര്‍ട്ട് അവതരണവും ഭവന നിര്‍മാണ – ചികിത്സാ സഹായ ഫണ്ട് ശേഖരണവും ചടങ്ങില്‍ വെച്ച് നടത്തി. പ്രസിഡന്റ് ഫൈസല്‍ കേളോത്തിന്റെ അധ്യക്ഷതയില്‍ ദാറുല്‍ ഖൈര്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. ഷൗക്കത്തലി ഉത്ഘാടനം ചെയ്തു.
ജാഫര്‍ തയ്യിലിനെ ഡോ : നസീര്‍ അലി പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി ഡോ : സമീര്‍ അലി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഖജാന്‍ജി ബഷീര്‍ സി.പി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നാസര്‍ എന്‍.പി., മുഹമ്മദ് കേളോത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നൗഫല്‍ അരീകുളങ്ങര നന്ദി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!