ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ദോഹ. കള്‍ച്ചര്‍ ഫോറം മഞ്ചേരി മണ്ഡലം പ്രവര്‍ത്തകര്‍ക്കുവേണ്ടി സംഘടിപ്പിച്ച ഇഫ്ത്താറില്‍ കുടുംബങ്ങള്‍ അടക്കം 25 അംഗങ്ങള്‍ പങ്കെടുത്തു.
പരിപാടിയില്‍ ഖത്തര്‍ പോലീസ് ട്രെയിനിങ് കോളേജില്‍ നിന്നും ട്രെയിനിങ് പൂര്‍ത്തിയാക്കിയ
നജ് വ മുഹമ്മദ് അലിയെ ആദരിച്ചു.
ഖത്തമുല്‍ ഖുര്‍ആന്‍ പൂര്‍ത്തിയാക്കിയ യാസറിന്റെ മകന്‍ ശിസ്‌നുവിനെയും ജില്ലാ പ്രസിഡണ്ട് അമീന്‍ അന്നാര ആദരിച്ചു.
പരിപാടിയില്‍ മണ്ഡലം പ്രസിഡണ്ട് യാസര്‍ എം. ടി. ആശംസ അര്‍പ്പിക്കുകയും ജില്ലാ പ്രസിഡണ്ട് പ്രവര്‍ത്തകരോട് സംവദിക്കുകയും ചെയ്തു. പഞ്ചായത്ത് ഇലക്ഷനുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രവര്‍ത്തകരും പ്രവര്‍ത്തന മേഖലയില്‍ ഉണ്ടായിരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ഉണര്‍ത്തി. മണ്ഡലം സെക്രട്ടറി ശാക്കിര്‍ നന്ദി പറയുകയും, ഷിബിലി എസ്പി പരിപാടി നിയന്ത്രിക്കുകയും ചെയ്തു.