Breaking News
ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരുവാന്‍ മന്ത്രി സഭ തീരുമാനം
ഡോ അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരുവാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രി സഭ തീരുമാനം. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അന്ത്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ്് വഴി നടന്ന യോഗമാണ് നിലവിലെ കോവിഡ് പ്രതിരോധ നടപടികള്‍ തുടരുവാന്‍ തീരുമാനിച്ചത്.
രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും അവ നേരിടുന്നതിന് സ്വീകരിച്ച നടപടികളും സംബന്ധിച്ച പൊതുജനാരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍ കുവാരിയുടെ വിശദീകരണത്തെ തുടര്‍ന്നാണ് നിലവിലെ നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകുവാന്‍ മന്ത്രി സഭ തീരുമാനിച്ചതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.