Breaking News

പി.എസ്.ജി. ഖത്തര്‍ ടൂര്‍ മെയ് 15, 16 തിയ്യതികളില്‍ , മെസ്സി, നെയ്മര്‍, എംബാപ്പേ ഖത്തറിലേക്ക്

റഷാദ് മുബാറക്

ദോഹ: പത്താം തവണയും ഫ്രഞ്ച് ചാമ്പ്യന്‍മാരായ പാരീസ് സെന്റ് ജെര്‍മെയ്ന്‍ ( പി.എസ്.ജി ) സ്പ്രിം ടൂറിന്റെ ഭാഗമായി മെയ് 15, 16 തിയ്യതികളില്‍ ദോഹയിലേക്ക് യാത്ര തിരിക്കുന്നു. ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളായ മെസ്സി, നെയ്മര്‍, എംബാപ്പേ തുടങ്ങിയവരെ ദോഹയില്‍ കാണാന്‍ ഖത്തര്‍ ആരാധകര്‍ക്ക് ഇത് അവസരമൊരുക്കും.


യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ജനുവരിയില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന ഈ പര്യടനം പാരീസുകാര്‍ക്ക് അവരുടെ ഖത്തര്‍ അനുഭാവികളെ കാണാനും ഖത്തറിലെ ക്ലബിന്റെ പങ്കാളികളായ എ.എല്‍. എല്‍, , അസ്പറ്റാര്‍, ഉരീദു,ഖത്തര്‍ നാഷണല്‍ ബാങ്ക്, ഖത്തര്‍ എയര്‍വേയ്‌സ് , ഖത്തര്‍ ടൂറിസം തുടങ്ങിയവരുടെ പരിപാടികളില്‍ പങ്കെടുക്കാനുമുള്ള അവസരമായിരിക്കും.

നവംബര്‍ 21 മുതല്‍ കായിക ലോകം കാത്തിരിക്കുന്ന ഫിഫ 2022 ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ഖത്തറിലേക്കുള്ള ഈ യാത്ര, രാജ്യത്തിന്റെ കായിക സൗകര്യങ്ങളുടെ നൂതനമായ സവിശേഷതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവസരമാണ്. ഫിഫ 2022 നായി പ്രത്യേകം നിര്‍മ്മിച്ച രണ്ട് സ്റ്റേഡിയങ്ങള്‍ ടീമിന്റെ കളിക്കാര്‍ സന്ദര്‍ശിക്കും. ലോകോത്തരങ്ങളായ ഫുട്‌ബോള്‍ വേദികളിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കഴിയുന്നത്ര കാല്‍പന്തുകളിയാരാധകരുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായി പി.എസ്.ജി കളിക്കാര്‍ ഖത്തര്‍ എയര്‍വേയ്സിനൊപ്പം ഇന്‍സ്റ്റാഗ്രാമിലെ തത്സമയ പരിപാടിയില്‍ പങ്കെടുക്കും.

2014, 2015 വര്‍ഷങ്ങളിലെ ഖത്തര്‍ ഹാന്‍ഡ്ബോള്‍ ടൂര്‍, 2015 ലെ ഖത്തര്‍ ലേഡീസ് ടൂര്‍, 2013, 2015, 2017, 2018 എന്നീ വര്‍ഷങ്ങളിലെ ഖത്തര്‍ ടൂര്‍, 2018, 2018 എന്നീ വര്‍ഷങ്ങളിലെ ഖത്തര്‍ ടൂര്‍ എന്നിങ്ങനെ വിവിധ പാരീസ് സെന്റ് ജെര്‍മെയ്ന്‍ ടൂറുകള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഖത്തര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. .

Related Articles

Back to top button
error: Content is protected !!