Breaking News

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് സുരക്ഷ, ഖത്തറും ഇറ്റലിയും പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവെച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തര്‍ ആതിഥ്യമരുലുന്ന ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സുരക്ഷയുമായി ബന്ധപ്പെട്ട്
ഖത്തറും ഇറ്റലിയും പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവെച്ചു

ഇറ്റാലിയന്‍ തലസ്ഥാനമായ റോമില്‍ ഇന്നലെ നടന്ന ചടങ്ങിലാണ് ഖത്തര്‍ പ്രതിരോധ മന്ത്രാലയവും ഇറ്റലിയുടെ പ്രതിരോധ മന്ത്രാലയവും പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട സംയുക്ത സാങ്കേതിക ക്രമീകരണങ്ങളില്‍ ഒപ്പുവച്ചത്.

ഖത്തറിനെ പ്രതിനിധീകരിച്ച് ലോകകപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ മേജര്‍ ജനറല്‍ (പൈലറ്റ്) മുഹമ്മദ് അബ്ദുല്ലത്തീഫ് അല്‍ മന്നായിയും ഇറ്റാലിയന്‍ ടീമിനെ പ്രതിനിധീകരിച്ച് ഇറ്റാലിയന്‍ വ്യോമസേനയുടെ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ അക്കില്ലെ ഫെര്‍ണാണ്ടോ കൊസാനിയയും പങ്കെടുത്തു.

ഖത്തര്‍ പ്രതിരോധ മന്ത്രാലയവും ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സുരക്ഷിതമാക്കുന്നതില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പ്രതിരോധ മന്ത്രാലയങ്ങളും തമ്മിലുള്ള ഫിഫ 2022 ലോകകപ്പ് സുരക്ഷിതമാക്കുന്നതിനുള്ള സംയുക്ത സഹകരണത്തിന്റെ ഭാഗമാണിത്.

Related Articles

Back to top button
error: Content is protected !!