Uncategorized

സമന്വയത്തിന്റെ വസന്തം തീര്‍ക്കാന്‍ ആഹ്വാനം ചെയ്ത് കമ്യൂണിറ്റി നേതാക്കള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ ആത്മാവിനെ പുതിയ സാമൂഹിക പരിസരങ്ങളിലേക്ക് പരാവര്‍ത്തനം ചെയ്യാനും അതിലൂടെ സമന്വയത്തിന്റെ വസന്തം സൃഷ്ടിക്കാനും ശ്രമിക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡികളുടെ അധ്യക്ഷന്‍മാര്‍ ആഹ്വാനം ചെയ്തു.

സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഇന്ത്യന്‍ എംബസിയുടെ വിവിധ അപെക്‌സ് ബോഡികളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സാരഥികള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കവെയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മത ജാതി പരിഗണനകള്‍ക്കതീതമായി നിരാലംബരും പ്രയാസപ്പെടുന്നവരുമായ എല്ലാ വിഭാഗം മനുഷ്യരിലേക്കും ചേര്‍ന്നു നിന്നതിന്റെ കോവിഡു കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ വരും കാലത്ത് സഹവര്‍ത്തിത്വത്തിന്റെ പുതിയ പാഠങ്ങള്‍ രചിക്കാന്‍ ഇന്ത്യന്‍ സമൂഹത്തിന് കഴിയുമെന്ന് ഐ സി സി നിയുക്ത പ്രസിഡണ്ട് പി എന്‍ ബാബു രാജന്‍ അഭിപ്രായപ്പെട്ടു.

ദോഹയിലെ ഇന്ത്യന്‍ കമ്യൂണിറ്റിയെ ഒന്നായി കണ്ട് എല്ലാവര്‍ക്കും തുല്യപരിഗണനയും പങ്കാളിത്തവും നല്‍കി സാമൂഹിക ശാക്തീകരണത്തിന്റെ പുതിയ തുറസ്സുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുമെന്ന് ഐ സി ബി എഫ് നിയുക്ത പ്രസിഡണ്ട് സിയാദ് ഉസ്മാന്‍ പറഞ്ഞു.

സ്‌പോര്‍ട്ട്‌സിന്റെ ശക്തി ഏകത്വത്തിന്റെതാണെന്നും ഖത്തര്‍ ലോകകപ്പ് പ്രസരിപ്പിക്കുന്ന ഈ കരുത്തിനെ ഇന്ത്യയുടെ ഗ്രാമങ്ങളിലേക്ക് കൂടി എത്തിച്ച് ഖത്തര്‍ ലോകകപ്പിനെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ കൂടി പ്രിയപ്പെട്ട കളിയനുഭവമാക്കി മാറ്റാന്‍ ശ്രമിക്കുമെന്ന് നിയുക്ത ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഡോ.മോഹന്‍ തോമസ് അഭിപ്രായപ്പെട്ടു.

സമന്വയത്തിന്റെ ഖത്തര്‍ മണ്ണില്‍ നിന്ന് കൊണ്ട് ബഹുസ്വരതയുടെയും സഹവര്‍ത്തിത്വത്തിന്റെയും പാOങ്ങളെ ചേര്‍ത്തുനിര്‍ത്താന്‍ സാധിക്കണമെന്ന് സ്വീകരണ പരിപാടിയില്‍ അധ്യക്ഷത വഹിച്ചുകൊണ്ട്
സി ഐ സി പ്രസിഡണ്ട് കെ.ടി.അബ്ദു റഹ്‌മാന്‍ പറഞ്ഞു.

ഐ സി സി, ഐ സി ബി എഫ് ,ഐ എസ് സി സാരഥികളായ പി എന്‍ ബാബുരാജന്‍, സിയാദ് ഉസ്മാന്‍, ഡോ.മോഹന്‍ തോമസ് എന്നിവര്‍ക്കുള്ള സിഐ സി ഉപഹാരം
യഥാക്രമം പ്രസിഡണ്ട് കെ ടി അബ്ദു റഹ്‌മാന്‍, വൈസ് പ്രസിഡണ്ട് ടി.കെ.ഖാസിം, ജനറല്‍ സെക്രട്ടറി ആര്‍ എസ് അബ്ദുല്‍ ജലീല്‍ എന്നിവര്‍ സമ്മാനിച്ചു.

പരിപാടിയില്‍ സിഐ സി മുന്‍ പ്രസിഡണ്ട് കെ സി അബ്ദുല്ലത്തീഫ് ആശംസകള്‍ നേര്‍ന്നു. വിവിധ അപെക്‌സ് ബോഡി കളിലെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സജീവ് സത്യശീലന്‍, അഫ്‌സല്‍ അബ്ദുല്‍ മജീദ്, അനീഷ് ജോര്‍ജ് മാത്യു, സാബിത്ത് സഹീര്‍, വിനോദ് വി നായര്‍, ഷെജി വലിയകത്ത്, വര്‍ക്കി ബോബന്‍ കെ, സഫീറുറഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.

ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ സിഐ സി ഫൈനാന്‍സ് സെക്രട്ടറി മുഹമ്മദ് കുട്ടി, സംഘടനാ സെക്രട്ടറി മുഷ്താഖ് കെ.എച്ച്, വിമന്‍ ഇന്ത്യ പ്രസിഡണ്ട് നഹ്‌യ ബീവി, യൂത്ത് ഫോറം പ്രസിഡണ്ട് എസ് എസ് മുസ്തഫ എന്നിവര്‍ സമര്‍പിച്ചു.

പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവ് ഡോ. മോഹന്‍ തോമസിനെ കെ.സി.അബ്ദുല്ലത്തീഫ് പൊന്നാടയണിയിച്ച് ആദരിച്ചു.

പരിപാടിയില്‍ സിഐ സി ജനറല്‍ സെക്രട്ടറി ആര്‍ എസ് അബ്ദുല്‍ ജലീല്‍ സ്വാഗതവും ടി.കെ ഖാസിം നന്ദിയും പറഞ്ഞു.

Related Articles

174 Comments

  1. Los motivos más comunes de infidelidad entre parejas son la infidelidad y la falta de confianza. En una época sin teléfonos celulares ni Internet, los problemas de desconfianza y deslealtad eran menos problemáticos que en la actualidad.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!