Archived Articles

ഖത്തര്‍ ലോകകപ്പ് വേദിയില്‍ സേവന സന്നദ്ധനായി പട്ടിക്കാട് കാരനും

അമാനുല്ല വടക്കാങ്ങര

ദോഹ. ലോകം കാല്‍പന്തുകളിയുടെ ആരവത്തിന് ദിവസങ്ങള്‍ എണ്ണുമ്പോള്‍ ഖത്തര്‍ എന്ന കൊച്ചു രാജ്യം കരുതി വെച്ച അതിശയങ്ങള്‍ ഏറെയാണ്. ഏറ്റവും കൂടുതല്‍ മലയാളികള്‍ കാണികളായി എത്തുന്ന ഖത്തര്‍ ലോകകപ്പിന് സാക്ഷിയാവാന്‍ ഫിഫയുടെ വളണ്ടിയര്‍ കുപ്പായമണിഞ്ഞ് പട്ടിക്കാട് എം.ടി.യാസിറും ഉണ്ടാവും.

കഴിഞ്ഞ ഏകദേശം 11 വര്‍ഷമായിട്ട് ഖത്തറില്‍ നടക്കുന്ന വിവിധ ടൂര്‍ണമെന്റുകളില്‍ വളണ്ടിയര്‍ യൂണിഫോം അണിഞ്ഞ് സേവനരംഗത്ത്് പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന ഈ പട്ടിക്കാട്ടുകാരന്‍ ഗള്‍ഫ് കപ്പ്, വേള്‍ഡ്ക്ലബ് ഫുട്ബാള്‍, ആമീര്‍ കപ്പ്, അറബ് കപ്പ് തുടങ്ങിയവയില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഫിഫ 2022 ലോക കപ്പിനായുളള നാല് ലക്ഷത്തിലതികം അപേക്ഷകരില്‍ നിന്ന് 20,000 വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നതിന് ഫിഫ തിരെഞ്ഞെടുത്ത അഞ്ഞൂറ് അംഗ പയനിയര്‍ വളണ്ടിയര്‍മാരിലും യാസര്‍ അംഗമായിരുന്നു. ഏകദേശം മൂന്ന് മാസം നീണ്ട വളണ്ടിയര്‍ ഇന്റര്‍വ്യൂ വേറിട്ട അനുഭവം തന്നെയായിരുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നായി വളണ്ടിയര്‍ സേവനത്തിന് തയ്യാറായവരെ ഇന്റര്‍വ്യൂ ചെയ്യുന്നതും അവരുടെ അനുഭവങ്ങളും എക് ്‌സ്പീരിയന്‍സും ചോദിച്ചറിയുന്നതും വ്യത്യസത അനുഭവം ആയിരുന്നു.

തുടര്‍ന്ന് തെരഞ്ഞെടുത്ത 20,000 വളണ്ടിയര്‍മാര്‍ക്കുള്ള ട്രെയിനിങ് സപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിച്ച 32 അംഗ വളണ്ടിയര്‍മാരിലും ആദ്യമായി വേള്‍ഡ്കപ്പ് വളണ്ടിയര്‍ യൂണിഫോം അണിഞ്ഞ് സേവനം ചെയ്യാന്‍ സാധിച്ചവരില്‍ ഈ പട്ടിക്കാട്ടുകാരനും ഭാഗ്യം ലഭിച്ചു.

ഫിഫ 2022 വേള്‍ഡ് കപ്പ് നടക്കുന്ന 8 സ്റ്റേഡിയങ്ങളിിലും വിവിധ ടൂര്‍ണമെന്റുകളില്‍ വളണ്ടിയര്‍ സേവനം ചെയ്യാന്‍ സാധിച്ച യാസര്‍ ഫൈനലും സെമിഫൈനലും ഉള്‍പെടെ 10 മാച്ചുകള്‍ നടക്കുന്ന ലൂസൈല്‍ സ്റ്റേഡിയത്തില്‍ സ്‌പെക്ടേറ്റര്‍ സര്‍വ്വീസ് വളണ്ടിയര്‍ ആയാണ് സേവനമനുഷ്ടിക്കുന്നത്. ഖത്തറിലെ അല്‍ റയ്യാന്‍ ബാങ്കിലെ ജോലി തിരക്കിനിടയിലാണ് ഒരോ മേളകളിലും വളണ്ടിയര്‍ കുപ്പായമണിയാന്‍ സമയം കണ്ടെത്തുന്നത് .

Related Articles

Back to top button
error: Content is protected !!