Breaking News

ഒമിക്രോണ്‍ ഭീഷണി വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് തുടരുന്നു, ആശങ്കയൊഴിയാതെ ലോകം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തില്‍ ആഗോളാടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് തുടരുന്നു, ആശങ്കയൊഴിയാതെ ലോകം.

കഴിഞ്ഞ വാരാന്ത്യത്തില്‍ മാത്രം 5700 വിമാനസര്‍വീസുകളാണ് റദ്ദാക്കിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളായ എഎഫ്.പിയെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

പല വിമാനങ്ങളിലും ജീവനക്കാരില്ലാത്തതിനാല്‍ ആയിരത്തിലധികം സര്‍വീസുകള്‍ വൈകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ക്രിസ്തുമസ് ദിനത്തില്‍ മാത്രം 2500 വിമാനങ്ങളാണ് കാന്‍സലാക്കിയത്. അതില്‍ 840 എണ്ണം അമേരിക്കയില്‍ നിന്ന് പുറപ്പെടേണ്ടവയോ അമേരിക്കയിലേക്ക് പുറപ്പെടേണ്ടവയോ ആയിരുന്നു. ലക്ഷക്കണക്കിനാളുകളുടെ ഹോളിഡേ പ്‌ളാനുകളാണ് ഇതോടെ തകിടം മറിഞ്ഞത്.

ഫ്രാന്‍സ്, ബ്രിട്ടണ്‍, ഇറ്റലി, അമേരിക്ക എന്നിവിടങ്ങളിലൊക്കെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നിലക്ക് വരും ദിവസങ്ങളിലും വിമാനങ്ങള്‍ മുടങ്ങാന്‍ സാധ്യതയുള്ളതിനാല്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നതാകും നല്ലത്.

Related Articles

Back to top button
error: Content is protected !!