Uncategorized

റിസ്‌ക് കൂടിയവരെയാണ് വാക്സിനേഷനില്‍ പ്രത്യേകം പരിഗണിക്കുന്നത്. ആരോഗ്യ മന്ത്രി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ദേശീയ കോവിഡ് -19 വാക്സിനേഷന്‍ പ്രോഗ്രാമില്‍ പ്രായമായവര്‍, കഠിനമായ വിട്ടുമാറാത്ത അവസ്ഥയിലുള്ളവര്‍, ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകര്‍ തുടങ്ങി റിസ്‌ക് കൂടിയവരെയാണ് പ്രത്യേകം പരിഗണിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി അഭിപ്രായപ്പെട്ടു.

അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍, കമ്മ്യൂണിറ്റിയിലെ മറ്റംഗങ്ങള്‍ എന്നിവര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതിനായി ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (ക്യുഎന്‍സിസി) ആരംഭിച്ച താല്‍ക്കാലിക വാക്സിനേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

”ഈ പുതിയ വാക്സിനേഷന്‍ കേന്ദ്രം കൂട്ടിച്ചേര്‍ത്താല്‍ കൂടുതല്‍ അവശ്യ തൊഴിലാളികള്‍ക്ക് കുത്തിവയ്പ് നല്‍കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കാനും പൊതുജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനുള്ള കൂടുതല്‍ അവസരങ്ങള്‍ തുറക്കാനും ഇത് സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.

ഉയര്‍ന്ന അപകടസാധ്യതയുള്ള അല്ലെങ്കില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവരോടും ഇതുവരെ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ലെങ്കില്‍ ഉടന്‍ എടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സുഗമവും കാര്യക്ഷമവുമായ നിര്‍വഹണണം ഉറപ്പുവരുത്തുന്നതിനുമായി ഘട്ടം ഘട്ടമായുള്ളതും കാര്യക്ഷമവുമായ സമീപനത്തിലൂടെ വാക്സിനേഷനുള്ള ഇന്‍വിറ്റേഷനുകള്‍ നല്‍കുമെന്ന് പിഎച്ച്സിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍മാലിക് വിശദീകരിച്ചു.

Related Articles

Back to top button
error: Content is protected !!