
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
സ്വന്തം ലേഖകന്‍
ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു. കോഴിക്കാട് ജില്ലയില്‍ കൊയിലാണ്ടിയില്‍ അരിക്കുളം പുതിയേടത്ത് അബ്ദുല്‍ സലാം ആണ് മരിച്ചത്. 53 വയസ്സായിരുന്നു.
20 വര്‍ഷത്തോളം ഖത്തറില്‍ ജോലി ചെയ്ത സലാം ഏകദേശം രണ്ട് വര്‍ഷം മുമ്പാണ് ദോഹ വിട്ടത്.
ജമീലയാണ് ഭാര്യ. ഷമീര്‍, സാദിഖ്, സലീം മക്കളാണ്