കോവിഡ് വാക്സിനേഷന്‍ ആസ്ഥാനമായ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രതിദിനം ജോലി ചെയ്യുന്നത് 500 പേര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ കോവിഡ് വാക്സിനേഷന്‍ ആസ്ഥാനമായ ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രതിദിനം 500 പേരാണ് ജോലി ചെയ്യുന്നതെന്ന് അധികൃതകര്‍ വ്യക്തമാക്കി. നിത്യവും ആയിരക്കണക്കിനാളുകളാണ് ഇവിടെനിന്നും വാക്സിനെടുക്കുന്നത്.
കാവിഡിനെതിരായ പ്രതിരോധ കുത്തിവയ്പ്പിനുള്ള ദേശീയ പരിപാടി ഖത്തര്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വ്യാഴായ്ചയാണ് ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വാക്സിനേഷന്‍ ആരംഭിച്ചത്.
പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയിലെ സന്നദ്ധപ്രവര്‍ത്തകര്‍, ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ജീവനക്കാര്‍ എന്നിവയുമായി സഹകരിച്ച് പ്രാഥമിക ആരോഗ്യ പരിപാലന കോര്‍പ്പറേഷന്റെ (പിഎച്ച്സിസി) മേല്‍നോട്ടത്തിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച പുതിയ ആസ്ഥാനത്തെ ആദ്യ വാക്സിനേഷന്‍ ഘട്ടം അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും വാക്സിനേഷന്‍ നല്‍കുന്നതിലും മറ്റ് അവശ്യ തൊഴിലാളികള്‍ക്കും യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് മുന്നോട്ടുപോകുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച് എസ്. എം. എസിലൂടെ ഉറപ്പുവരുത്തുന്നവര്‍ക്ക് മാത്രമേ വാക്സിന്‍ ലഭിക്കുകയുളളൂ. എസ്. എം. എസ്. ലഭിക്കാതെ വാക്സിനേഷനെത്തുന്നവരെ തിരിച്ചയക്കുകയല്ല നിവൃത്തിയില്ല. സമൂഹത്തിന്റെയും വ്യക്തികളുടേയും സുരക്ഷ കണക്കിലെടുത്താണിത്..