Uncategorized

ഈദുല്‍ അദ്ഹ അവധിക്കാലത്തെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു


അമാനുല്ല വടക്കാങ്ങര

ദോഹ: പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, ഈദ് അല്‍ അദ്ഹ അവധിക്കാലത്ത്, ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ 2023 ജൂലൈ 3 തിങ്കള്‍ വരെ തങ്ങളുടെ ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. അവധിക്കാലത്ത് മൊത്തം ആരോഗ്യ കേന്ദ്രങ്ങളില്‍ 20 എണ്ണം കേന്ദ്രങ്ങള്‍ പതിവ് പോലെ രാവിലെ 7 മണി മുതല്‍ രാത്രി 11 മണി വരെ പ്രവര്‍ത്തിക്കും.
പ്രവര്‍ത്തിക്കും. അതേസമയം ഡെന്റല്‍ സേവനങ്ങള്‍ രാവിലെ 7:00 മണി മുതല്‍ രാത്രി 10 മണിയായിരിക്കും.
അവധിക്കാലത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങള്‍.
1. അല്‍ വക്ര ആരോഗ്യ കേന്ദ്രം
2. എയര്‍പോര്‍ട്ട് ഹെല്‍ത്ത് സെന്റര്‍
3. അല്‍ മഷാഫ് ഹെല്‍ത്ത് സെന്റര്‍
4. അല്‍ തുമാമ ഹെല്‍ത്ത് സെന്റര്‍
5. റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍
6. ഒമര്‍ ബിന്‍ അല്‍ ഖത്താബ് ഹെല്‍ത്ത് സെന്റര്‍
7. അല്‍ സദ്ദ് ഹെല്‍ത്ത് സെന്റര്‍
8. വെസ്റ്റ് ബേ ഹെല്‍ത്ത് സെന്റര്‍
9. ലീബൈബ് ഹെല്‍ത്ത് സെന്റര്‍
10. ഉമ്മു സ്ലാല്‍ ഹെല്‍ത്ത് സെന്റര്‍
11. ഗരാഫത്ത് അല്‍ റയ്യാന്‍ ഹെല്‍ത്ത് സെന്റര്‍
12. മദീനത്ത് ഖലീഫ ഹെല്‍ത്ത് സെന്റര്‍
13. അബൂബക്കര്‍ അല്‍ സിദ്ദിഖ് ഹെല്‍ത്ത് സെന്റര്‍
14. അല്‍ റയ്യാന്‍ ഹെല്‍ത്ത് സെന്റര്‍
15. മെസൈമീര്‍ ഹെല്‍ത്ത് സെന്റര്‍
16. മുഐതര്‍ ഹെല്‍ത്ത് സെന്റര്‍
17. അല്‍ ഖോര്‍ ഹെല്‍ത്ത് സെന്റര്‍
18. അല്‍ റുവൈസ് ഹെല്‍ത്ത് സെന്റര്‍
19. അല്‍ ഷിഹാനിയ ഹെല്‍ത്ത് സെന്റര്‍
20. അല്‍ ജുമൈലിയ ഹെല്‍ത്ത് സെന്റര്‍ ഈദ് അല്‍ അദ്ഹ അവധിക്കാലത്ത് 24 മണിക്കൂര്‍ കോള്‍ സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്നത് തുടരും.

ഈദ് അല്‍ അദ്ഹ അവധിക്കാലത്ത് പ്രവര്‍ത്തിക്കാത്ത 11 ആരോഗ്യ കേന്ദ്രങ്ങള്‍
1. അല്‍ വജ്ബ ഹെല്‍ത്ത് സെന്റര്‍
2. അല്‍ വാബ് ഹെല്‍ത്ത് സെന്റര്‍
3. ഖത്തര്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സെന്റര്‍
4. ഉമ്മു ഗുവൈലിന ആരോഗ്യ കേന്ദ്രം
5. സൗത്ത് അല്‍ വക്ര ആരോഗ്യ കേന്ദ്രം
6. അല്‍ ദായെന്‍ ഹെല്‍ത്ത് സെന്റര്‍
7. അല്‍ ഗുവൈരിയ ഹെല്‍ത്ത് സെന്റര്‍
8. അല്‍ കഅബാന്‍ ഹെല്‍ത്ത് സെന്റര്‍
9. അബു നഖ്ല ആരോഗ്യ കേന്ദ്രം
10. ഉമ്മുല്‍ സെനീം ഹെല്‍ത്ത് സെന്റര്‍
11. അല്‍ കരാന ഹെല്‍ത്ത് സെന്റര്‍

പ്രത്യേക ക്ലിനിക്കുകള്‍

സ്‌പെഷ്യലൈസ്ഡ് ക്ലിനിക്കുകള്‍ രണ്ട് ഷിഫ്റ്റുകളിലായി രോഗികള്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള അപ്പോയിന്റ്‌മെന്റ് അനുസരിച്ച് പ്രവര്‍ത്തിക്കും: പ്രഭാത ഷിഫ്റ്റ രാവിലെ
് 7:00 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയും സായാഹ്ന ഷിഫ്റ്റ് വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണി വരെയുമായിരിക്കും.
10:00 ജങ വരെ.

ഒഫ്താല്‍മോളജി, ഡെര്‍മറ്റോളജി, ഇഎന്‍ടി ക്ലിനിക്കുകള്‍ എന്നിവ ലീബൈബ്, റൗദത്ത് അല്‍ ഖൈല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ദിവസവും പ്രവര്‍ത്തിക്കും.

പ്രീ മാരിറ്റല്‍ എക്‌സാമിനേഷന്‍ ക്ലിനിക്ക്

1. അല്‍ റയ്യാന്‍ ഹെല്‍ത്ത് സെന്റര്‍: ജൂണ്‍ 27 ചൊവ്വാഴ്ച രാവിലെ ഷിഫ്റ്റില്‍ മാത്രം.
2. ലീബൈബ് ഹെല്‍ത്ത് സെന്റര്‍: ജൂണ്‍ 29 വ്യാഴാഴ്ച രാവിലെ ഷിഫ്റ്റില്‍ മാത്രം.
3. അല്‍ മഷാഫ് ഹെല്‍ത്ത് സെന്റര്‍: ജൂലൈ 3 തിങ്കളാഴ്ച വൈകുന്നേരം ഷിഫ്റ്റില്‍ മാത്രം.

24/7 അടിയന്തിര പരിചരണ സൗകര്യങ്ങള്‍

അടിയന്തര പരിചരണ സേവനങ്ങള്‍ നല്‍കുന്നതിനായി ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 10 ആരോഗ്യ കേന്ദ്രങ്ങള്‍ താഴെ പറയുന്നവയാണ്.

1. അല്‍ ഷിഹാനിയ ഹെല്‍ത്ത് സെന്റര്‍
2. അബൂബക്കര്‍ ഹെല്‍ത്ത് സെന്റര്‍
3. മുഐതര്‍ ഹെല്‍ത്ത് സെന്റര്‍
4. അല്‍ റുവൈസ് ഹെല്‍ത്ത് സെന്റര്‍
5. അല്‍ കഅബാന്‍ ഹെല്‍ത്ത് സെന്റര്‍
6. ഉമ്മു സ്ലാല്‍ ഹെല്‍ത്ത് സെന്റര്‍
7. ഗരാഫത്ത് അല്‍ റയ്യാന്‍ ഹെല്‍ത്ത് സെന്റര്‍
8. റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍
9. അല്‍ മഷാഫ് ഹെല്‍ത്ത് സെന്റര്‍
10. അല്‍ സദ്ദ് ഹെല്‍ത്ത് സെന്റര്‍

മരുന്ന് ഹോം ഡെലിവറി സേവനം

മെഡിക്കേഷന്‍ ഹോം ഡെലിവറി സേവനം ജൂണ്‍ 28 ബുധനാഴ്ച മുതല്‍ ജൂണ്‍ 30 വെള്ളിയാഴ്ച വരെ ഓഫായിരിക്കും, 2023 ജൂലൈ 1 ശനിയാഴ്ച പുനരാരംഭിക്കും.

കമ്മ്യൂണിറ്റി കോള്‍ സെന്റര്‍ 16000 24/7 ടെലിഫോണ്‍ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ സേവനം നല്‍കും.

Related Articles

Back to top button
error: Content is protected !!