Uncategorized

വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനപരിസരമൊരുക്കും, ആശ ഷിജു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ പുതുതായി ആരംഭിക്കുന്ന ബ്രില്യന്റ് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനപരിസരമൊരുക്കുമെന്ന് സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ആശ ഷിജു. വിദ്യാര്‍ഥികള്‍ക്ക് യാതൊരു തരത്തിലുമുളള വൈകാരിക സമ്മര്‍ദ്ധങ്ങളുമില്ലാതെ പഠനം അനായാസകരവും ആനന്ദകരവുമാക്കുക എന്നതാണ് തന്റെ ദൗത്യമെന്ന് അവര്‍ പറഞ്ഞു. നൂതനമായ പഠന രീതികളിലൂടെ വിദ്യാര്‍ഥികളെ അന്വേഷണാത്മക പഠനത്തിന് സജ്ജമാക്കുകയാണ് ബ്രില്യന്റ് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ലക്ഷ്യം വെക്കുന്നത്. അധ്യാപകരും രക്ഷിതാക്കളും മാനേജ്‌മെന്റും സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാഭ്യാസ രംഗത്ത് വിസ്മകരമായ മാറ്റങ്ങളുണ്ടാകുമെന്ന് ഇന്റര്‍നാഷണല്‍ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

അധ്യായന രംഗത്ത് വിദ്യാര്‍ഥികളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ചുള്ള പരിപാടികളാണ് നടപ്പാക്കുക. വിദ്യാര്‍ഥികളെ വായിക്കാനും പഠിക്കാനും അക്കാദമിക പരിപാടികള്‍ കൂടുതല്‍ പങ്കാളികളാക്കാനും സഹായകരമായ രീതികളിലൂടെ പഠനം ആനന്ദകരമാക്കാനാകും. പരമ്പരാഗത രീതികളില്‍ നിന്നും മാറി നൂതനമായ പഠന രീതികള്‍ പരീക്ഷിക്കും. ഇതിനായി അധ്യാപകര്‍ക്ക് മികച്ച പരിശീലനം നല്‍കുമെന്ന് അവര്‍ പറഞ്ഞു.

എന്‍ക്വയറി ലേണിംഗ് ആയിരിക്കും ബ്രില്യന്റ് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് അവര്‍ പറഞ്ഞു. 5 ഇ കളില്‍ ഊന്നിയുളള പഠന രീതിയാണിത്. ആദ്യത്തെ ഇ engage എന്നതിനെ സൂചിപ്പിക്കുന്നു. വിദ്യാര്‍ഥികളെ ആശയങ്ങളുടെ ലോകത്ത് സജീവമായി ഇടപെടുവാന്‍ സഹായിക്കുകയാണ് ഈ ഘട്ടത്തില്‍ ചെയ്യുന്നത്. രണ്ടാമത്ത ഇ exploe ആണ്. വിഷയത്തിന്റെ വിവിധ തലങ്ങള്‍ അന്വേഷിച്ച് കണ്ടെത്തലാണിത്. അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങള്‍ explain ചെയ്യുക എന്നതാണ് മൂന്നാമത്തെ ഘട്ടം. നാലാമത്തെ ഘട്ടത്തില്‍ കുട്ടികള്‍ മനസിലാക്കി കാര്യങ്ങള്‍ അധ്യാപകര്‍ വിശദമാക്കുന്നു. അതാണ് elaboarate. ഈ നാല് ഇ കളും കൃത്യമായി ചെയ്യുമ്പോള്‍ പഠനം ആസ്വാദ്യകരമാകുമെന്ന് മാത്രമല്ല അഞ്ചാമത്തെ ഇ ആയ evaluation ഉം എളുപ്പമാകുമെന്ന് കാല്‍ നൂറ്റാണ്ടിലേറെകാലം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തന്റെ ധന്യമായ അനുഭവങ്ങളുടെ പിമ്പലത്തില്‍ അവര്‍ വിശദീകരിച്ചു.

പുതിയ കാലത്ത് വളരെ പ്രസക്തമായ ആശയങ്ങളും പരിപാടികളുമായി രംഗത്ത് വന്ന ബ്രില്യന്റ് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തീര്‍ച്ചയായും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് ഒരനുഗ്രഹമാകും. ഏപ്രില്‍ 7 ന് തുറക്കാനൊരുങ്ങുന്ന സ്ഥാപനത്തില്‍ കെ.ജി. മുതല്‍ ആറാം ക്ളാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം അനുവദിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും : +974 44930039, +974 55591141
email : info@brilliantindianschool.com, web : www.brilliantindianschool.com

Related Articles

Back to top button
error: Content is protected !!