Uncategorized

ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള വനിതകളെ ആദരിച്ചും വ്യത്യസ്ത കലാപരിപാടികള്‍ അവതരിപ്പിച്ചും പരിപാടി വ്യത്യസ്തമാക്കി. വനിതാ ദിനത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കാലഘട്ടത്തിന്റെ ചുവരെഴുത്തുകള്‍ ക്രിയാത്മകമായി വായിച്ചു തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കാനും സമൂഹത്തിന്റെ അഭിവാജ്യ ഘടകമാണെന്ന് ബോധം സൃഷ്ടിക്കുവാനും വനിതകള്‍ക്ക് സാധിക്കണമെന്ന് ചടങ്ങില്‍ സംബന്ധിച്ച് അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ എംബസി പൊളിറ്റിക്കല്‍ & കൊമേഴ്‌സ് കൗണ്‍സിലര്‍ ടി.അഞ്ചലിന പ്രേമലത, ഖത്തരീ ഓതേഴ്‌സ് ഫോറം ഡയറക്ടര്‍ ജനറല്‍ മറിയം യാസീന്‍ അല്‍ ഹമ്മാദി, വിവിധ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍മാരായ അസ്‌ന നഫീസ, ഹമീദ കാദര്‍ ബീഗം, പത്മിനി വെങ്കടേഷ്, മഞ്ചരി റെക്രിവാള്‍, മീനാല്‍ ഭക്ഷി, പ്രമീള കണ്ണന്‍, പ്രമുഖ കലാകാരന്‍മാരായ രഷ്മി അഗര്‍വാള്‍, ഡോ. പ്രതിഭ രതീഷ് സുഷമ ഹാരിസ് എന്നിവര്‍ അതിഥികളായിരുന്നു.

ഐ.സി.സി ഹെഡ് ഓഫ് കള്‍ച്ചറല്‍ ആക്റ്റിവിറ്റീസ് ശ്വേത കോശി, ഹെഡ് ഓഫ് ആക്റ്റിവിറ്റി കോര്‍ഡിനേഷന്‍ ആന്റ് എജ്യൂക്കേഷന്‍ കമല താക്കൂര്‍, മറ്റു കമ്മിറ്റിയംഗങ്ങളും പരിപാടിക്ക് നേതൃത്വം നല്‍കി.
സംഘാടകരായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഇന്ന് അഭിവാദ്യമര്‍പ്പിച്ചു ഐ.സി.ബി.എഫ് സംഘവും പരിപാടിയില്‍ സംബന്ധിച്ചു

Related Articles

Back to top button
error: Content is protected !!