Uncategorized

നാഷണല്‍ മ്യൂസിയം ഓഫ് ഖത്തറിനടുത്ത് ഐസ് ക്രീം കിയോസ്‌ക് നടത്തിപ്പുക്കാരെ തേടുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ: ദോഹയുടെ സമ്പന്നമായ പൈതൃകത്തിന്റെയും സംസ്‌കാരത്തിന്റെയും കേന്ദ്രമായ നാഷണല്‍ മ്യൂസിയം ഓഫ് ഖത്തറിനടുത്ത് ഐസ് ക്രീം കിയോസ്‌ക് നടത്തിപ്പുക്കാരെ തേടുന്നു. മ്യൂസിയത്തിന്റെ നിലവാരത്തിന് അനുയോജ്യമായ ഒരു ആശയം അവതരിപ്പിക്കാനാണ് ബിഡ്ഡിംഗ് ഓപ്പറേറ്റര്‍മാരെ ക്ഷണിച്ചിരിക്കുന്നത്.

താല്‍പ്പര്യമുള്ള ഓപ്പറേറ്റര്‍മാര്‍ക്ക് അവരുടെ കമ്പനി പ്രൊഫൈലും കിയോസ്‌കിന്റെ രൂപകല്‍പ്പനയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം (അളവുകള്‍ ഉള്‍പ്പെടെ) അയയ്ക്കാം. മെനു (വിലകള്‍ ഉള്‍പ്പെടെ); പാക്കേജിംഗിന്റെ ഫോട്ടോകളും സ്റ്റാഫ് യൂണിഫോമുകളും വാണിജ്യ രജിസ്‌ട്രേഷന്‍, കമ്പനി ഐഡി, സ്‌പോണ്‍സര്‍ ഐഡി എന്നിവയുള്‍പ്പെടെയുള്ള യോഗ്യതാപത്രങ്ങളും വേണം.
ഐസ്‌ക്രീം കിയോസ്‌കിനായി പങ്കെടുക്കുന്ന ബിഡ്ഡിംഗ് ഓപ്പറേറ്റര്‍മാരെ മെനു, വിലകള്‍, സര്‍ഗ്ഗാത്മകത എന്നിവയില്‍ മാത്രം പരിമിതപ്പെടുത്താതെ, ആശയത്തിന്റെ കരുത്ത് അനുസരിച്ചാണ് വിലയിരുത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് BDRFP@qm.org.qa എന്ന ഇ-മെയില്‍ വഴിയോ +974 31060040 എന്ന നമ്പറിലോ ബന്ധപ്പെടാം. അപേക്ഷകള്‍ ജനുവരി 22നോ അതിനുമുമ്പോ ഖത്തര്‍ മ്യൂസിയം വെബ്സൈറ്റില്‍ സമര്‍പ്പിക്കണം.

Related Articles

Back to top button
error: Content is protected !!