Local News

നിയാര്‍ക് ഖത്തര്‍ സൗഹൃദ സുഹൂര്‍ സംഘടിപ്പിച്ചു

അത്യാധുനിക സംവിധാനത്തോടെ പിറവി മുതല്‍ ശൈശവത്തിലെ വിവിധ ഘട്ടങ്ങളിലെ മാറ്റങ്ങള്‍ നിരീക്ഷിച്ചു സംസാര- കേള്‍വി ശേഷി,ഓട്ടിസം,ബുദ്ധിമാന്ദ്യം, അംഗവൈകല്യം, തുടങ്ങിയവയില്‍ നിന്നും കുഞ്ഞുങ്ങളെ സാധാരണ ജീവിതത്തിലേക്ക് പൂര്‍ണ്ണമായോ ഭാഗികമായോ തിരിച്ചു കൊണ്ടുവരുവാനുള്ള അക്കാദമിക് ഗവേഷണസ്ഥാപനമായി കോഴിക്കോട് കൊയിലാണ്ടിയില്‍ നാല് ഏക്കര്‍ ഭൂമിയില്‍ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിസര്‍ച്ച് സെന്റര്‍ ആയി പ്രവര്‍ത്തിക്കുന്ന നെസ്റ്റ് ഇന്റര്‍നാഷണല്‍ സെന്ററിനെ അടുത്തറിയുവാന്‍ ദോഹയില്‍ സാമൂഹ്യ സാംസ്‌കാരിക ബിസിനസ്സ് മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ചു കഴിഞ്ഞ ദിവസം സുഹൂര്‍ സംഗമം നടത്തി.

ചാപ്റ്റര്‍ ചെയര്‍മാന്‍ ഷാന്‍ എഡോടി സ്വാഗതം പറഞ്ഞ യോഗം ഗ്ലോബല്‍ ചെയര്‍മാന്‍ അഷ്റഫ് കെ പി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഐ സി ബി എഫ് പ്രഡിഡന്റ് ഷാനവാസ് ബാവ, ഐ ബി പി സി പ്രസിഡന്റ് താഹ, എന്നിവര്‍ അഭിവാദ്യം നേര്‍ന്നു.

ഹമീദ് എം ടി, ഡോ. അബ്ദുല്‍ സമദ്, സാബിത്, ജൂട്ടാസ് പോള്‍ , ഡോ. സമീര്‍ മൂപ്പന്‍, ഡോ. ഫുവാദ്, ഡോ. ഹംസ, ഹിഷാം റഹീം, നൗഫല്‍ അബ്ദുറഹിമാന്‍ , ആര്‍ ജെ ഫെമി, ഡോക്ടര്‍ ഹംസ, ഷെജി വലിയകത്ത് , സി കെ എം കോയ, മന്‍സൂര്‍ അലി, വി പി ബഷീര്‍, താഹ ഹംസ, ശമീം പാലക്കാട്, മുസ്തഫ എലത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ലോക നിലവാരത്തില്‍ മികച്ച ചികിത്സ നല്‍കുന്ന നിയാര്‍ക്കില്‍ പ്രഗത്ഭരായ ഡോക്ടര്‍ മാരും ഫിസിയോ തെറാപ്പിസ്റ്റുകളും പാരാ മെഡിക്കല്‍ സ്റ്റാഫും സന്നദ്ധ സേവകരായി മികച്ച വളണ്ടിയര്‍മാരും ഉണ്ട്. ജി സി സി, യു കെ, യു എസ് എ അടക്കം നിരവധി ചാപ്റ്റര്‍ ഘടകങ്ങള്‍ നിയാര്‍ക് കൊയിലാണ്ടിയെ സപ്പോര്‍ട് ചെയ്തു വരുന്നു. നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്റര്‍, ഖത്തര്‍ എംബസിയുടെ കീഴിലുള്ള ഐ സി ബി എഫില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയാണ്.

നിലവില്‍ മുന്നൂറിലധികം കുട്ടികളുടെ സംരക്ഷണം നിയാര്‍ക്ക് കൊയിലാണ്ടി ഏറ്റെടുത്തു നടത്തി വരുന്നു. ഈ വലിയ സംരംഭത്തിനു പൗര സമൂഹത്തിന്റെ ശ്രദ്ധയുണ്ടാവണമെന്ന് യോഗം ഉണര്‍ത്തി.

മുസ്തഫ എം വി, സയ്യിദ് ജാഫര്‍ എന്നിവര്‍ ഖത്തര്‍ ചാപ്റ്ററിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന കലണ്ടര്‍ അവതരിപ്പിച്ചു.

കെ കെ വി മുഹമ്മദ് അലി, റാസിഖ് കെ വി, നദീം മനാര്‍ , മുഹമ്മദ് അലി മനാര്‍, സിറാജ് എ ഖാദര്‍, നബീല്‍, സഹജര്‍ അലി, താഹ ബര്‍ഗൈവ എന്നിവര്‍ സുഹൂര്‍ മീറ്റിനു നേതൃത്വം നല്‍കി

ട്രഷറര്‍ റോജി മാത്യൂ നന്ദി പറഞ്ഞു

Related Articles

Back to top button
error: Content is protected !!